Budh Gochar 2024: മെയ് 31 മുതൽ ഈ രാശിക്കാർക്ക് കഷ്‌‌ടകാലം! രോ​ഗങ്ങൾ അലട്ടും, ശത്രുക്കൾ ശക്തരാകും

ജ്യോതിഷത്തിൽ ഓരോ ​ഗ്രഹങ്ങളുടെയും സംക്രമണത്തിന് വലിയ പ്രധാന്യമുണ്ട്. ഇത് ഓരോ രാശിക്കാർക്കും വ്യത്യസ്തമായ ഫലങ്ങളാണ് സമ്മാനിക്കുക. ​ഗ്രഹങ്ങളുടെ സംക്രമണം ചിലർക്ക് ​ഗുണങ്ങൾ നൽകുമ്പോൾ മറ്റ് ചിലർക്ക് പ്രശ്നങ്ങളാണ് സമ്മാനിക്കുക. 

 

Mercury Transit 2024 unlucky zodiacs: ജ്യോതിഷ പ്രകാരം സമ്പത്ത്, ബിസിനസ്സ്, ബുദ്ധി തുടങ്ങിയവയുടെ അധിപനാണ് ബുധൻ. നിലവിൽ ബുധൻ മേടരാശിയിലാണ്. മെയ് 31 ന് ഉച്ചയ്ക്ക് 12:20 ന് ബുധൻ ഇടവം രാശിയിലേയ്ക്ക് പ്രവേശിക്കും. 

1 /6

മേയ് 31 മുതൽ ജൂൺ 14 വരെ ബുധൻ ഇടവം രാശിയിലായിരിക്കും. ബുധൻ്റെ സംക്രമണം 12 രാശികളെയും ബാധിക്കുമെങ്കിലും 4 രാശിക്കാരിൽ പ്രതികൂല സ്വാധീനമാണ് ഉണ്ടാകുക. ഇവരുടെ ആരോഗ്യം, സാമ്പത്തിക സ്ഥിതി, തൊഴിൽ എന്നിവയെ ബുധന്റെ സംക്രമണം പ്രതികൂലമായി ബാധിച്ചേക്കാം.   

2 /6

ജോലിയിലും ബിസിനസ്സിലും പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാൻ സാധ്യത കാണുന്നുണ്ട്. ആരോ​ഗ്യ പ്രശ്നങ്ങൾ കാരണം മാനസികമായും ശാരീരികമായും തളർച്ചയും അനുഭവപ്പെടാം. ജൂൺ 15 വരെ ശ്രദ്ധിക്കേണ്ട രാശികൾ ഏതൊക്കെയെന്ന് നോക്കാം.   

3 /6

മിഥുനം: മിഥുന രാശിക്കാർക്ക് ബുധൻ്റെ സംക്രമം നല്ല ഫലമല്ല നൽകുന്നത്. ഈ രാശിക്കാരുടെ ശത്രുക്കൾ ശക്തരാകും. ശത്രുക്കൾ സജീവമായി പ്രവർത്തിക്കുകയും വലിയ പ്രതിസന്ധികൾ വരുത്തുകയും ചെയ്യും. ആരുമായും വാക്കുതർക്കത്തിൽ ഏർപ്പെ‌ടാൻ പോകരുത്. ഈ കാലയളവിൽ മിഥുനം രാശിക്കാർ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. ചെലവുകൾ വർദ്ധിക്കും. മോശം ബജറ്റ് കാരണം ലോൺ എടുക്കേണ്ടി വന്നേക്കാം.  

4 /6

തുലാം: ബുധൻ്റെ രാശിമാറ്റം തുലാം രാശിക്കാരുടെ ആരോ​ഗ്യ സ്ഥിതിയെ ദോഷകരമായി ബാധിക്കും. അതിനാൽ ഇവർ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. സ്വയം ചികിത്സ പാടില്ല. ഡോക്ടറുടെ ഉപദേശം കൂടാതെ മരുന്ന് കഴിക്കരുത്. മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടാകാം. ഇതുകൂടാതെ, സ്വന്തം കുടുംബത്തിൽ നിന്നുള്ള ഒരാൾ ഇവരെ ഏതെങ്കിലും തരത്തിൽ ഉപദ്രവിക്കാൻ ശ്രമിക്കും. ആരോടും കലഹിക്കാതിരിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തികമായി വലിയ തിരിച്ചടി നേരിടും. ചെലവുകൾ ചുരുക്കുക.   

5 /6

വൃശ്ചികം: ബുധൻ്റെ സംക്രമണം വൃശ്ചികം രാശിക്കാരെ ബുദ്ധിമുട്ടിലാക്കും. എതിരാളികളിൽ നിന്നും ശത്രുക്കളിൽ നിന്നും അകന്നു നിൽക്കുക. ഇവർക്കെതിരെ ഗൂഢാലോചന നടന്നേക്കാം. സ്വന്തം പദ്ധതികൾ ആരോടും വെളിപ്പെടുത്താതിരിക്കുന്നതാണ് നല്ലത്. അല്ലാത്തപക്ഷം ഈ പദ്ധതികൾ നശിപ്പിക്കാനുള്ള ബോധപൂർവമായ പദ്ധതികൾ എതിരാളികൾ തയ്യാറാക്കും. അപകടം ഉണ്ടാകാനും പരിക്കേൽക്കാനും സാധ്യതയുണ്ട്.   

6 /6

ധനു: ബുധൻ്റെ സംക്രമണം ധനു രാശിക്കാരെ പ്രതിസന്ധിയിലാക്കും. പണം വിവേകത്തോടെ കൈകാര്യം ചെയ്യുന്നതാണ് നല്ലത്. കടം നൽകിയ പണം തിരികെ ലഭിക്കില്ല. നിക്ഷേപങ്ങൾ നഷ്ടത്തിൽ കലാശിച്ചേക്കാം. ഈ കാലയളവിൽ നല്ല സമയത്തിനായി ക്ഷമയോടെ കാത്തിരിക്കുക. കൂടാതെ, ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola