Jupiter Mercury Conjunction: ജ്യോതിഷമനുസരിച്ച് ഏതെങ്കിലും രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ ഉണ്ടാകുമ്പോൾ അതിന്റെ ഫലം വളരെ ശക്തമായിരിക്കും. കുറച്ച് ദിവസങ്ങൾക്ക് ശേഷം ബുധന്റെയും വ്യാഴത്തിന്റെയും കൂടിച്ചേരൽ ഉണ്ടാകാൻ പോകുന്നു.
Budh and Guru Yuti: ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളിൽ അവയുടെ സഞ്ചാരം മാറ്റുന്നു. എല്ലാ 12 രാശികളുടെയും ഭാവി നിർണ്ണയിക്കുന്നത് അവയുടെ ദിശയും ചലനവുമാണ്.ചിലപ്പോൾ ഒരേ രാശിയിൽ ഒന്നിലധികം ഗ്രഹങ്ങൾ ഉണ്ടാകും.
ബുധൻ മേട രാശിയിൽ പ്രവേശിച്ചു, ദേവഗുരു വ്യാഴം ഏപ്രിൽ 22 ന് മേട രാശിയിൽ പ്രവേശിക്കും. അത്തരമൊരു സാഹചര്യത്തിൽ മേട രാശിയിൽ ഉണ്ടാകുന്ന ബുധൻ-ഗുരു സംയോഗം ഈ മൂന്ന് രാശിക്കാർക്ക് അത്യധികം ഗുണം ചെയ്യും.
മേടം (Aries): വ്യാഴത്തിന്റെയും ബുധന്റെയും സംയോജനം മേട രാശിക്കാർക്ക് വലിയ അനുഗ്രഹമായിരിക്കും. ഈ സമയത്ത് ഇവർക്ക് സമൂഹത്തിൽ ബഹുമാനവും സ്ഥാനമാനങ്ങളും വർദ്ധിക്കും. ദാമ്പത്യ ജീവിതത്തിൽ മാധുര്യം കൂടും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യത. പങ്കാളിത്തത്തോടെ ചെയ്യുന്ന പ്രവർത്തനങ്ങൾ വിജയത്തിലേക്ക് നയിക്കും.
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് വ്യാഴവും ബുധനും കൂടിച്ചേരുന്നതിലൂടെ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും അതുവഴി പണം ലാഭിക്കുകയും സാമ്പത്തിക സ്ഥിതി ശക്തിപ്പെടുകയും ചെയ്യും. വിദേശ ജോലി എന്ന സ്വപ്നം ഈ സമയത്ത് സഫലമാകും. ഏതെങ്കിലും പഴയ നിക്ഷേപത്തിൽ നിന്ന് ലാഭം ലഭിക്കാൻ സാധ്യത. ബിസിനസുകാർ ഒരു വലിയ കരാറിൽ ഒപ്പിടും. ഓഹരി വിപണി, ലോട്ടറി എന്നിവയിൽ നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് വ്യാഴവും ബുധനും കൂടിച്ചേരുന്നത്തിലൂടെ വലിയ ഗുണം ചെയ്യും. ഈ സമയത്ത് ഈ രാശിക്കാർക്ക് അവരുടെ തൊഴിൽ മേഖലയിൽ വിജയം ലഭിക്കും. ബിസിനസുകാർക്ക് ബിസിനസ്സിൽ വൻ ലാഭം ലഭിക്കും. പുതിയ ജോലി അന്വേഷിക്കുന്നവരുടെ ആഗ്രഹം സഫലമാകും (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)