Chaturgrahi Yoga in Mesh Rashi 2023: ജ്യോതിഷമനുസരിച്ച് സൂര്യൻ ബുധൻ, രാഹു, ഗുരു എന്നിവർ ചേർന്ന് മേട മാസത്തിൽ ചതുർഗ്രഹ യോഗം രൂപീകരിക്കും. ഇത് ഈ 3 രാശിക്കാർക്ക് വളരെയധികം പണവും പുരോഗതിയും വിജയവും നൽകും.
Surya Budh Rahu Guru Yuti: പലപ്പോഴും ഗ്രഹങ്ങളുടെ സ്ഥാനങ്ങൾ ശുഭ-അശുഭകരമായ യോഗങ്ങൾ സൃഷ്ടിക്കുന്നു. അത് എല്ലാ രാശിക്കാരെയും ബാധിക്കുകയും ചെയ്യും. ഏപ്രിൽ മാസത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം വളരെ പ്രത്യേകതയുള്ളതായിരിക്കും.
ഈ മാസം രാഹു, വ്യാഴം, സൂര്യൻ, ബുധൻ എന്നിവ മേട രാശിയിൽ സംഗമിച്ച് ചതുർഗ്രഹി യോഗം സൃഷ്ടിക്കും. ഈ സമയത്ത് വ്യാഴവും ബുധനും മേടരാശിയിലാണ്. ഏപ്രിൽ 15 ന് സൂര്യനും അതുപോലെ ഏപ്രിൽ 22 ന് വ്യാഴവും മേട രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ഈ രാശിക്കാർക്ക് വാൻ നേട്ടങ്ങൾ ഉണ്ടാകും.
മിഥുനം (Gemini): ചതുർഗ്രഹി യോഗം മിഥുന രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ഇത്തരക്കാരുടെ വരുമാനം വർദ്ധിക്കും. ശമ്പളത്തിൽ വർദ്ധനവ്, വ്യാപാരികൾക്ക് ലാഭം, ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തം എന്നിവ ലഭിക്കും. ഷെയർ മാർക്കറ്റ്, ഊഹക്കച്ചവടം തുടങ്ങിയ അപകടകരമായ നിക്ഷേപങ്ങളിൽ നിന്നുപോലും നിങ്ങൾക്ക് ഈ സമയം പണം നേടാം. എങ്കിലും ആലോചിച്ചും കണ്ടും വേണം നിക്ഷേപിക്കാൻ.
കർക്കടകം (Cancer): കർക്കടക രാശിക്കാർക്ക് ജോലിയുടെ കാര്യത്തിൽ ചതുർഗ്രഹി യോഗം ധാരാളം നേട്ടങ്ങൾ നൽകും. തൊഴിൽരംഗത്ത് പുരോഗതിയുണ്ടാക്കും. ജോലി ചെയ്യുന്നവർക്ക് പ്രമോഷൻ ലഭിക്കും. ബിസിനസ്സിൽ ലാഭം വർദ്ധിക്കും. വലിയ ഓർഡർ ലഭിക്കാനുള്ള സാധ്യതയുണ്ട്. ധനഗുണം ഉണ്ടാകും, വരുമാനം വർധിക്കും, തൊഴിൽരഹിതർക്ക് തൊഴിൽ ലഭിക്കും.
ചിങ്ങം (Leo): മേട രാശിയിൽ രൂപപ്പെടുന്ന ചതുർഗ്രഹി യോഗം ചിങ്ങം രാശിക്കാർക്ക് വളരെ ശുഭകരമായ ഫലങ്ങൾ നൽകും. കർമ്മങ്ങളിൽ വിജയം, മുടങ്ങിക്കിടന്ന പ്രവൃത്തികൾ ചെയ്തു തുടങ്ങും. ഈ സമയം ചിങ്ങം രാശിക്കാർക്ക് ഏത് വലിയ നേട്ടവും കൈവരിക്കാനാകും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും വർദ്ധിക്കും. വിദേശയാത്രയ്ക്ക് അവസരമുണ്ടാകും. വിദ്യാർത്ഥികൾക്ക് നല്ല സമയം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)