Chennai Airport: തമിഴ് സംസ്കാരത്തിന്റെ പ്രതിനിധാനമായി ചെന്നൈ എയർപോർട്ടിന്റെ പുതിയ ടെർമിനൽ; ചിത്രങ്ങൾ കാണാം

ചെന്നൈ എയർപോർട്ടിലെ പുതിയ ടെർമിനൽ തമിഴ് സംസ്കാരത്തിന്റെ ഘടകങ്ങൾ കോർത്തിണക്കിയാണ് നിർമിച്ചിരിക്കുന്നത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനലിന്റെ ഉദ്​ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.

  • Apr 08, 2023, 13:03 PM IST
1 /5

സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെർമിനൽ 2.20 ലക്ഷം ചതുരശ്ര മീറ്ററാണ്. 

2 /5

ചെന്നൈ വിമാനത്താവളത്തിലെ പുതിയ ടെർമിനലിന് പ്രതിവർഷം 35 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. 1,260 കോടി രൂപ ചെലവിൽ നിർമിച്ച ഈ ടെർമിനൽ, പ്രാദേശിക തമിഴ് സംസ്കാരത്തോടുള്ള ആദരസൂചകമായാണ് നിർമിച്ചിരിക്കുന്നത്.

3 /5

കോലം പാറ്റേണുകൾ ചിത്രീകരിക്കുന്ന മോട്ടിഫ് ലൈറ്റുകൾ സീലിംഗിന്റെ രൂപകൽപ്പനയിൽ ഉപയോഗിച്ചിരിക്കുന്നു. പ്രകൃതിദത്ത വെളിച്ചം ലഭിക്കുന്ന സ്കൈലൈറ്റ് മറ്റൊരു ശ്രദ്ധേയമായ സവിശേഷതയാണ്.

4 /5

33 റിമോട്ട് ബോർഡിംഗ് ഗേറ്റുകളും 11 ഓട്ടോമാറ്റിക് ട്രേ റിട്രീവൽ സിസ്റ്റങ്ങളും (എടിആർഎസ്) കൊണ്ട് കൂടുതൽ കാര്യക്ഷമമായ സുരക്ഷാ സ്ക്രീനിംഗ് നടപടിക്രമം സാധ്യമാക്കും.

5 /5

ബോർഡിംഗ് പാസുകൾ സ്കാൻ ചെയ്യുന്ന സെൽഫ് ബാഗേജ് ഡ്രോപ്പ് സ്റ്റേഷനുകൾ ചെക്ക്-ഇൻ പ്രക്രിയയെ വേഗത്തിലാക്കും.

You May Like

Sponsored by Taboola