Cherries health benefits: രുചിയിൽ മാത്രമല്ല, ആരോ​ഗ്യ ​ഗുണങ്ങളിലും കേമനാണ് ചെറിപ്പഴങ്ങൾ

ഭൂരിഭാ​ഗം പേർക്കും ഇഷ്ടപ്പെട്ട പഴങ്ങളിൽ ഒന്നാണ് ചെറി. മധുരമുള്ള പഴമായ ചെറി വളരെ പോഷകസമ്പുഷ്ടവുമാണ്. അവയിൽ ശരീരത്തിന്റെ ആരോ​ഗ്യത്തിന് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ചെറിയുടെ അത്ഭുതകരമായ അഞ്ച് ആരോഗ്യ ഗുണങ്ങൾ ഇതാ.

  • Nov 13, 2022, 13:28 PM IST
1 /5

എല്ലാ ചെറികളിലും ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു.

2 /5

പൊട്ടാസ്യം, പോളിഫെനോൾ ആന്റി- ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ചെറി, ഇത് ഹൃദയത്തിന്റെ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുന്നു.

3 /5

ചെറികളിൽ മെലറ്റോണിൻ, ആൻറി-ഇൻഫ്ലമേറ്ററി കെമിക്കൽസ് എന്നിവ ഉൾപ്പെടുന്നു. ഇത് മികച്ച ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

4 /5

ചെറികൾ, പ്രത്യേകിച്ച് ചെറി ജ്യൂസും പൊടിയും, കായിക താരങ്ങളെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനും വ്യായാമം മൂലമുള്ള വേദനയും പേശികളുടെ തകരാറും കുറയ്ക്കാനും സഹായിക്കുന്നു.

5 /5

നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുടെ മികച്ച ഉറവിടമാണ് ചെറിപ്പഴങ്ങൾ.

You May Like

Sponsored by Taboola