Pearle Maaney Pregnancy: ട്രോളാൻ പോലും മറ്റൊരാൾ വേണ്ട, അതാണ് പേർളി! സംഭവം അങ്ങ് വൈറലായില്ലേ...

കഴിഞ്ഞ ദിവസമാണ് പേർളി മാണിയും ശ്രീനിഷും തങ്ങൾ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് അറിയിച്ചത്. മൂന്ന് മാസം ​ഗർഭിണിയാണ് പേർളിയെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു ഇരുവരും.

1 /7

ഒരു വീഡിയോയിലൂടെയാണ് പേർളിയും ശ്രീനിഷും ഇക്കാര്യം ആരാധകരെ അറിയിച്ചത്. നിരവധി പേർ ഈ താരദമ്പതികൾക്ക് ആശംസകൾ നേർന്നു.

2 /7

സെക്കൻഡ് പ്രെ​ഗ്നൻസി അനൗൺസ്മെന്റിന് പിന്നാലെ പേർളി ഇൻസ്റ്റയിൽ പങ്കുവെച്ച ചെറിയൊരു വീഡിയോ വൈറലായിരിക്കുകയാണ്.

3 /7

അടുത്തുള്ള ഒരു സുമലത ആന്റി വന്ന് പേർളി ​ഗർഭിണിയാണെന്ന് സോഷ്യൽ മീഡിയയിലൂടെ എല്ലാവരെയും അറിയിക്കുന്നതാണ് വീഡിയോയിൽ. സ്വയം ട്രോളാൻ മിടുക്കിയാണ് പേർളി മാണിയാണെന്ന് മുൻപേ തന്നെ തെളിയിച്ചുട്ടള്ളതാണ്. ഈ വീഡിയോയിലൂടെ ഒന്നൂടെ അത് ഉറപ്പിച്ചു. സുമലത ആയിട്ടെത്തുന്നതും പേർളി തന്നെയാണ്.

4 /7

അടച്ചോ ഫുൾ ചോർച്ചക്കാരാ.. Helloo Guyzzzz.. നിറ വയറുമായി Pearle നിങ്ങൾ കണ്ടാൽ ഞെട്ടും... ശ്രീനി ഒളിവിൽ തുടങ്ങിയ ഡയലോ​ഗുകൾ വൈറലാകുകയും കമന്റ് ബോക്സ് നിറയെ ആളുകൾ ഇത് റിപ്പീറ്റ് ചെയ്യുകയുമാണ്.

5 /7

ട്രോളാൻ മറ്റൊരാളുടെയും ആവശ്യം പേർളിക്ക് ഇല്ല എന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്.

6 /7

വീഡിയോയിൽ ശ്രീനിയുടെ അമ്മയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. അവർ പറയുന്ന അധികം മുക്കണ്ട എന്ന ഡയലോ​ഗും വൈറലാണ്.

7 /7

നാല് ദിവസത്തിനുള്ളിൽ രണ്ടര ലക്ഷത്തോളം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞിട്ടുണ്ട്.

You May Like

Sponsored by Taboola