Covid Vaccine for Children: കുട്ടികള്‍ക്കുള്ള വാക്സിന്‍ സെന്‍റര്‍ ഒരുക്കുന്ന തിരക്കില്‍ ഡല്‍ഹി സര്‍ക്കാര്‍, ചിത്രങ്ങള്‍ കാണാം

കുട്ടികള്‍ക്കുള്ള  കോവിഡ്  വാക്സിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ രാജ്യം.    ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അടിയന്തിര ഉപയോഗത്തിനായി കുട്ടികൾക്കുള്ള ഭാരത് ബയോടെക്കിന്‍റെ  കോവാക്സിൻ അംഗീകരിച്ചു. അത്തരമൊരു സാഹചര്യത്തിൽ, താമസിയാതെതന്നെ  കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകും,

കുട്ടികള്‍ക്കുള്ള  കോവിഡ്  വാക്സിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ രാജ്യം.    ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) അടിയന്തിര ഉപയോഗത്തിനായി കുട്ടികൾക്കുള്ള ഭാരത് ബയോടെക്കിന്‍റെ  കോവാക്സിൻ അംഗീകരിച്ചു. അത്തരമൊരു സാഹചര്യത്തിൽ, താമസിയാതെതന്നെ  കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകും,

കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ്  നല്‍കുന്നതിനായി  ഡൽഹിയിലും  പ്രത്യേക കേന്ദ്രങ്ങൾ നിർമ്മിക്കുകയാണ്. കുട്ടികളുടെ ഭാവനയ്ക്ക് അനുസരിച്ചാണ്  വാക്സിനേഷൻ സെന്‍റർ തയാറാക്കുന്നത്. 

1 /5

കുട്ടികൾക്കായി നിര്‍മ്മിക്കുന്ന  വാക്സിനേഷന്‍ സെന്‍ററില്‍   കുട്ടികളുടെ മനസ്സിൽ നിന്ന് വാക്സിൻ ഭയം നീക്കംചെയ്യാൻ നിരവധി ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.   

2 /5

മോട്ടു - പതലു, സൂപ്പർമാൻ തുടങ്ങിയ കാര്‍ട്ടൂണ്‍  കഥാപാത്രങ്ങള്‍  വാക്സിൻ കേന്ദ്രങ്ങളിൽ ഇടം പിടിയ്ക്കുകയാണ്.  ഇതോടൊപ്പം കുട്ടികളുടെ കളി ആസ്വാദനത്തിനായി ചെറിയ കളിപ്പാട്ടങ്ങളും ഊഞ്ഞാലുകളും കേന്ദ്രത്തിൽ ക്രമീകരിച്ചിട്ടുണ്ട്.   

3 /5

ഇന്ത്യയിൽ 2 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് നല്‍കുന്നതിനായി  അംഗീകാരം ലഭിച്ച ആദ്യ  വാക്സിൻ ആണ്  കോവാക്സിൻ.  ഭാരത് ബയോടെക് സെപ്റ്റംബറിൽ കുട്ടികളിൽ വാക്സിൻ പരീക്ഷണം പൂർത്തിയാക്കിയിരുന്നു.  ആ പരീക്ഷണങ്ങളിൽ, മരുന്ന് ഏകദേശം 78% ഫലപ്രദമാണെന്ന് തെളിഞ്ഞു.   

4 /5

ഈ മരുന്നുമായി ബന്ധപ്പെട്ട അധിക വിവരങ്ങൾ കമ്പനി ശനിയാഴ്ച ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് (DCGI) സമർപ്പിച്ചു. ഇതിനുശേഷം, വിഷയ വിദഗ്ധ സമിതി അതായത് SEC ചൊവ്വാഴ്ചയും ബുധനാഴ്ചയും യോഗം ചേർന്നു. 2 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവാക്സിൻ നല്‍കാന്‍   അനുവാദമുണ്ട്. കുട്ടികൾക്ക് രണ്ട് ഡോസ് കോവാക്സിൻ നൽകും. 

5 /5

ഈ മാസം അവസാനം അല്ലെങ്കിൽ നവംബർ ആദ്യവാരം മുതൽ കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് രാജ്യത്ത് ആരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നത്. ഇതിനായി സർക്കാർ സ്റ്റാൻഡേർഡ് ഓപ്പറേഷൻ നടപടിക്രമം  (എസ്ഒപി) തയ്യാറാക്കുന്നു.

You May Like

Sponsored by Taboola