Grahan 2023: സൂര്യ ചന്ദ്ര ഗ്രഹണങ്ങള്‍ സന്തോഷവും സമാധാനവും നശിപ്പിക്കും! ഈ രാശിക്കാര്‍ സൂക്ഷിക്കുക

Eclipse 2023: സൂര്യ ചന്ദ്ര ഗ്രഹണങ്ങള്‍ പ്രകൃതി പ്രതിഭാസമാണ് എങ്കിലും ജ്യോതിഷത്തിൽ ഗ്രഹണങ്ങൾ വളരെ പ്രാധാന്യത്തോടെ കണക്കാക്കപ്പെടുന്നു. ഈ വർഷം അവസാനം, ഒരേ മാസത്തിൽ രണ്ട് ഗ്രഹണങ്ങൾ സംഭവിക്കാൻ പോകുന്നു. ഒക്ടോബർ 14 ന് സൂര്യഗ്രഹണവും 15 ദിവസത്തിന് ശേഷം ഒക്ടോബർ 29 ന് ചന്ദ്രഗ്രഹണവും സംഭവിക്കാൻ പോകുന്നു. സൂര്യഗ്രഹണത്തിന്‍റെയും ചന്ദ്രഗ്രഹണത്തിന്‍റെയും സ്വാധീനം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും 

സൂര്യഗ്രഹണം: ജ്യോതിഷ പ്രകാരം, ഈ വർഷത്തെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം 2023 ഒക്ടോബർ 14 ന് രാത്രി 8:34 ന് ആരംഭിച്ച് അടുത്ത ദിവസം 2:25 വരെ നീണ്ടുനിൽക്കും. 

ചന്ദ്രഗ്രഹണം: ഈ വർഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും ചന്ദ്രഗ്രഹണവും ഒക്ടോബർ 29 ന് പുലർച്ചെ 1:06 മുതൽ പുലർച്ചെ 2:22 വരെ ഇത് നീണ്ടുനിൽക്കും. 

1 /6

ജ്യോതിഷം ഈ മാസം സംഭവിക്കുന്ന സൂര്യ ചന്ദ്ര ഗ്രഹണങ്ങള്‍ ചില രാശിക്കാരോട് വളരെ ശ്രദ്ധാലുവായിരിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അതായത് ഈ ഗ്രഹണങ്ങള്‍ ചില രാശിക്കാരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നശിപ്പിക്കും. ചില രാശിക്കാര്‍ക്ക് ഈ കാലയളവിൽ പ്രത്യേക പ്രതികൂല ഫലങ്ങൾ നേരിടേണ്ടി വരും. ഗ്രഹണങ്ങള്‍ ഏത് രാശിക്കാരെയാണ് പ്രതികൂലമായി ബാധിക്കുക എന്ന് നോക്കാം. 

2 /6

മേടം രാശി (Aries Zodiac Sign)  ജ്യോതിഷ പ്രകാരം, ഈ വർഷത്തെ അവസാന സൂര്യഗ്രഹണം ഒക്ടോബർ 14 ന് സംഭവിക്കാൻ പോകുന്നു. ഇത് മേടം രാശിക്കാരുടെ ജീവിതത്തിൽ പല തരത്തിലുള്ള വെല്ലുവിളികൾ ഉണ്ടാക്കാം. ഈ സമയത്ത് മേടം രാശിക്കാര്‍  പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിർദ്ദേശിക്കുന്നു. ആരെയും അമിതമായി വിശ്വസിക്കരുത്. കരിയർ മേഖലയില്‍ പല തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാകാം. തീരുമാനങ്ങൾ വളരെ ശ്രദ്ധാപൂർവ്വം എടുക്കുന്നതാണ് നല്ലത്.  

3 /6

ഇടവം രാശി (Taurus Zodiac Sign)  ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇടവം രാശിക്കാരുടെ ജീവിതത്തെയും ബാധിക്കും. ഈ സമയത്ത്, നിങ്ങൾക്ക് സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം, ഇത് നിങ്ങൾക്ക് നിരവധി പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ കാലയളവിൽ വാക്കുകളിൽ സംയമനം പാലിക്കുക. ജോലിസ്ഥലത്ത് ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്നതിനാൽ ആത്മവിശ്വാസം കുറയും, ഉയർച്ച താഴ്ചകൾ ഉണ്ടാകും. 

4 /6

ചിങ്ങം രാശി ( Leo Zodiac Sign)  ഒക്ടോബറിൽ സംഭവിക്കുന്ന ഗ്രഹണം ചിങ്ങം രാശിക്കാർക്ക് പ്രതികൂല ഫലങ്ങൾ നൽകും.  ഈ സമയത്ത് ചിങ്ങം രാശിക്കാര്‍ക്ക് സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാം. ഇത് മാത്രമല്ല, ഈ സമയത്ത് അനാവശ്യ ചിലവുകൾ വർദ്ധിക്കും. നിക്ഷേപങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധിക്കുക. അല്ലെങ്കിൽ കടം കയറാം... 

5 /6

കന്നി രാശി  ( Virgo Zodiac Sign)  ഒക്ടോബറിൽ സംഭവിക്കുന്ന ഗ്രഹണം ഈ രാശിക്കാർക്കും പ്രതികൂല ഫലങ്ങൾ നൽകും. നിങ്ങളുടെ ചുറ്റുമുള്ള ആളുകൾ നിങ്ങളുടെ ജീവിതത്തില്‍ പല തരത്തിലുള്ള പ്രശ്നങ്ങൾ സൃഷ്ടിക്കും. ഈ രാശിക്കാര്‍ക്ക് ഈ സമയം മാനസികമായും സാമ്പത്തികമായും ഏറെ വെല്ലുവിളി നിറഞ്ഞതായിരിക്കും. ഈ രാശിക്കാര്‍ ജാഗ്രത പാലിക്കണം. 

6 /6

തുലാം  രാശി  ( Libra Zodiac Sign)  ഒക്ടോബറിള്‍ സംഭവിക്കുന്ന ഗ്രഹണത്തിന്‍റെ പ്രതികൂല ഫലങ്ങൾ തുലാം രാശിക്കാരിലും കാണപ്പെടും. ഈ സമയത്ത് മാനസിക അരക്ഷിതാവസ്ഥ അനുഭവപ്പെടും, സമ്മർദ്ദം വർദ്ധിച്ചേക്കാം. സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുക, അനാവശ്യ ചെലവുകൾ ഒഴിവാക്കുക.  (നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)

You May Like

Sponsored by Taboola