ആർത്തവസമയം, അസ്വസ്ഥതയും ആരോഗ്യപ്രശ്നങ്ങളും നിറഞ്ഞതാണ്. ഈ സമയം, ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ലഭിക്കേണ്ടത് പ്രധാനമാണ്.
ആർത്തവ സമയത്ത് ശരീരത്തിന് പോഷകങ്ങൾ ലഭിക്കേണ്ടത് പ്രധാനമാണ്. ഈ സമയം, പ്രധാനമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
വിറ്റാമിൻ സി ശരീരത്തെ ഇരുമ്പ് കൂടുതൽ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ സഹായിക്കും. കുരുമുളക്, ഓറഞ്ച്, ഗ്രപ്ഫ്രൂട്ട് എന്നിവ വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളാണ്.
ചീരയും മറ്റ് ഇലക്കറികളും ഇരുമ്പിൻറെ മികച്ച ഉറവിടമാണ്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഊർജ്ജം നൽകാൻ സഹായിക്കുന്നു.
ശർക്കര ഇരുമ്പിൻറെ മികച്ച ഉറവിടമാണ്. ഇത് ശരീരത്തിന് ചൂട് നൽകുകയും രക്തപ്രവാഹം വർധിപ്പിക്കുകയും ചെയ്യുന്നു. ആർത്തവസമയത്തെ ക്ഷീണവും ശാരീരിക പ്രശ്നങ്ങളും കുറയ്ക്കാൻ ശർക്കര സഹായിക്കും.
ഇഞ്ചിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഇത് മലബന്ധം കുറയ്ക്കാനും വയറുസംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ ചെറുക്കാനും സഹായിക്കുന്നു.
ജലാംശം ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങളായ തണ്ണിമത്തൻ, വെള്ളരി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ആർത്തവസമയത്ത്, ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഇത് ഊർജവും ഉന്മേഷവും നൽകാൻ സഹായിക്കും.
ഈന്തപ്പഴത്തിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് പേശികളെ വിശ്രമിക്കാൻ സഹായിക്കുകയും ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
വാഴപ്പഴം വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. വാഴപ്പഴത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യവും മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് നിർജ്ജലീകരണം തടയുകയും ആർത്തവ വേദന കുറയ്ക്കുകയും ചെയ്യുന്നു.