പാൽ ഉത്പന്നങ്ങൾ ധാരാളം പോഷകങ്ങൾ അടങ്ങിയതാണ്. എന്നാൽ ലാക്ടോസ് അലർജിയുള്ളവർക്ക് ഇത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
പാൽ ഉത്പന്നങ്ങളായ പാൽ, ചീസ്, തൈര്, ഐസ്ക്രീം, പാൽ ചേർത്ത കുക്കീസ്, കേക്കുകൾ എന്നിവ കഴിച്ചാൽ വയറുവേദന, അസിഡിറ്റി, വയറിളക്കം, ഛർദ്ദി, ഓക്കാനം എന്നിവ ഉണ്ടാകുന്നത് ലാക്ടോസ് അലർജിയുടെ ലക്ഷണങ്ങളാണ്.
പാൽ ഉത്പന്നങ്ങൾ ശരീരത്തിൽ വീക്കം ഉണ്ടാകുന്നതിന് കാരണമാകുന്നു.
പാൽ ഉത്പന്നങ്ങൾ ചില ആളുകൾക്ക് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരക്കാർ പാൽ ഉത്പന്നങ്ങൾ ഒഴിവാക്കുന്നത് ദഹനം സുഗമമാക്കാനും കുടലിൻറെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കും.
പാൽ ഉത്പന്നങ്ങൾ കുറയ്ക്കുന്നത് മുഖക്കുരു വരാനുള്ള സാധ്യത കുറയ്ക്കുകയും ചർമ്മത്തിൻറെ ആരോഗ്യം മികച്ചതാക്കുകയും ചെയ്യും.
പാൽ ഉത്പന്നങ്ങൾ ഒഴിവാക്കുന്നത് ആസ്മ കുറയ്ക്കും. ഇത് ശ്വാസ തടസം നീക്കാനും കഫക്കെട്ട് ഒഴിവാക്കാനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ പാൽ ഉത്പന്നങ്ങൾ നിർത്തണം. ഇത് കൂടുതൽ കലോറി ഉപഭോഗത്തിലേക്ക് നയിക്കുന്നു.
ലാക്ടോസ് അലർജിയുള്ളവർക്ക് വയറുവേദന, വയറിളക്കം, എന്നിവ ഉണ്ടാകാറുണ്ട്.