Health benefits of lemon grass: ഇഞ്ചിപ്പുല്ലിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ അറിയാം

സൂപ്പുകൾ, കറികൾ, ചായ എന്നിവയ്ക്ക് ഒരു പ്രത്യേക രുചി നൽകാൻ ഉപയോ​ഗിക്കുന്ന ഒന്നാണ് ലെമൺ ​ഗ്രാസ്. പാചക ഉപയോഗത്തിന് പുറമേ, ലെമൺ ​ഗ്രാസ് പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ നൂറ്റാണ്ടുകളായി ഉപയോഗിക്കുന്നു.

  • Feb 11, 2023, 13:35 PM IST
1 /5

ലെമൺ ​ഗ്രാസ് സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ഫലപ്രദമായ പ്രതിവിധിയാണ്. ലെമൺ ഗ്രാസ് ടീ കുടിക്കുന്നത് സ്ട്രെസ് ലെവൽ കുറയ്ക്കാൻ സഹായിക്കും. അതേസമയം ലെമൺ ​ഗ്രാസ് ഓയിലിന്റെ ഗന്ധം ശ്വസിക്കുന്നത് മനസ്സിനും ശരീരത്തിനും ശാന്തത നൽകും.

2 /5

ദഹനസംബന്ധമായ ആരോഗ്യത്തിന് ലെമൺ ​ഗ്രാസ് ഗുണം ചെയ്യും. കാരണം ഇത് വയറുവേദന, ദഹനക്കേട്, മലബന്ധം തുടങ്ങിയ ദഹന പ്രശ്നങ്ങളെ ശമിപ്പിക്കാൻ സഹായിക്കും. ലെമൺ ​ഗ്രാസ് പ്രകൃതിദത്തമായ ഒരു ആന്റിസെപ്റ്റിക് ആണ്, ഇത് ദഹനനാളത്തിലെ ബാക്ടീരിയ, ഫംഗസ് അണുബാധകൾ തടയാൻ സഹായിക്കും.

3 /5

വിറ്റാമിനുകളായ സി, ഇ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ലെമൺ ​ഗ്രാസിൽ അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും വിട്ടുമാറാത്ത രോഗങ്ങളുടെ വികാസത്തിന് കാരണമാകുകയും ചെയ്യുന്ന ഹാനികരമായ ഫ്രീ റാഡിക്കലുകളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. ഈ ആന്റിഓക്‌സിഡന്റുകൾ രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും വർധിപ്പിക്കാനും സഹായിക്കുന്നു.

4 /5

ലെമൺ ​ഗ്രാസിന് ശക്തമായ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്‌ക്കെതിരെ ഫലപ്രദമായി പ്രവ‍ർത്തിക്കുന്നു. അതുപോലെ തന്നെ ചർമ്മത്തിലെ അണുബാധകൾക്കും മറ്റ് ചർമ്മപ്രശ്നങ്ങൾക്കും ഇത് മികച്ച പ്രതിവിധിയാണ്.

5 /5

ലെമൺ ​ഗ്രാസിന് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിന് ഫലപ്രദമാണ്. സന്ധിവാതം പോലുള്ള അവസ്ഥകളുള്ളവർക്ക് ഇത് ഗുണം ചെയ്യും. കാരണം ഇത് സന്ധിവാത രോഗലക്ഷണങ്ങൾ ലഘൂകരിക്കാൻ സഹായിക്കും.

You May Like

Sponsored by Taboola