Diwali Celebration of Bollywood Celebrities: നവംബർ 4 ന് അതായത് ഇന്നലെ ഏവരും ദീപാവലി ഗംഭീരമായി ആഘോഷിച്ചു. സാധാരണക്കാരെ പോലെ ബോളിവുഡ് താരങ്ങളും ഇന്നലെ ഏറെ രസകരമായി ദീപാവലി ആഘോഷിച്ചു. നിറപ്പകിട്ടാർന്ന വസ്ത്രങ്ങളിലാണ് താരങ്ങളെല്ലാം ദീപാവലി ആഘോഷിച്ചത്. മനോഹരവും സ്റ്റൈലിഷുമായിട്ടായിരുന്നു അവരുടെ ദീപാവലി ആഘോഷമെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. ഈ താരങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ചിത്രങ്ങൾ കാണാം...
സാറാ അലി ഖാൻ സോഷ്യൽ മീഡിയയിൽ തന്റെ മനോഹരമായ ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രത്തിൽ സാറാ ലെഹങ്ക ധരിച്ചിരുന്നു. ഒപ്പം കയ്യിൽ ദീപവുമുണ്ട്.
സഹോദരിക്കും അമ്മയ്ക്കുമൊപ്പം കത്രീന കൈഫും എത്തി. പരമ്പരാഗത വസ്ത്രങ്ങളിലായിരുന്നു മൂവരും.
രൺബീർ കപൂറും ആലിയ ഭട്ടും ഒരുമിച്ച് ദീപാവലി ആഘോഷിച്ചു. ഇരുവരുടെയും ജോഡി അതിശയിപ്പിക്കുന്നതായി തോന്നി. രൺബീർ കുർത്തയും ആലിയ പർപ്പിൾ നിറത്തിലുള്ള ലെഹങ്കയുമാണ് ധരിച്ചിരുന്നത്.
അജയ് ദേവ്ഗണും കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ചു. അജയ്ക്കൊപ്പം മകനും കജോളും ഉണ്ടായിരുന്നു.
ദീപാവലി ദിനത്തിൽ നിരവധി ലുക്കിലുള്ള ചിത്രങ്ങൾ ജാൻവി കപൂർ (Janhvi kapoor) പങ്കുവച്ചു. മഞ്ഞ ലെഹങ്കയിലും പച്ച സാരിയും പർപ്പിൾ അനാർക്കലിയും ധരിച്ച ചിത്രങ്ങളാണ് അവർ പങ്കുവെച്ചത്.
കരീന കപൂർ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ചു. മക്കളെയും സെയ്ഫിനെയും ചിത്രത്തിൽ കാണാം. കൂടാതെ സഹോദരി കരിഷ്മ കപൂറും ഉണ്ടായിരുന്നു.
ഖുഷി കപൂർ, ജാൻവി കപൂർ, ബോണി കപൂർ ഇവരെയും ദീപാവലി ആഘോഷിക്കുന്നത് കാണാം. ജാൻവിയെപ്പോലെ അവളുടെ സഹോദരി ഖുഷിയും സ്റ്റൈലിഷ് ലുക്കിൽ എത്തിയിരുന്നു.
മലൈക അറോറ മജന്ത നിറത്തിലുള്ള സാരിയും ഒപ്പം പച്ച നിറത്തിലുള്ള സ്റ്റൈലിഷ് ബ്ലൗസും ധരിച്ചിരുന്നു. ഈ വേഷത്തിൽ മലൈകയുടെ സൌന്ദര്യം ഒന്നുകൂടി വർദ്ധിച്ചിട്ടുണ്ട്.
പ്രിയങ്ക ചോപ്രയും നിക്ക് ജോനാസും ഒരുമിച്ച് ദീപാവലി ആഘോഷിച്ചു. തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് പ്രിയങ്ക ചിത്രങ്ങൾ പങ്കുവെച്ചത്.