ഞായറാഴ്ച ഇരുമ്പ്, ഇരുമ്പിൻറെ വസ്തുക്കൾ എന്നിവ വാങ്ങരുത്. ഇത് അശുഭകരമാണ്. ഇത് സാമ്പത്തിക നഷ്ടം വരുത്തും.
ഞായറാഴ്ച ഇരുമ്പ് സാധനങ്ങളും വാഹനങ്ങളും ഇവയുടെ അനുബന്ധ ഉപകരണങ്ങളും വാങ്ങരുത്. ഞായറാഴ്ച വാഹനം വാങ്ങിയാൽ അപകടം ഉണ്ടാകുമെന്നാണ് വിശ്വാസം.
ഞായറാഴ്ച പൂന്തോട്ട നിർമാണ സാമഗ്രികൾ വാങ്ങിക്കരുത്. ശനിയാഴ്ച വീട്ടിലേക്കുള്ള അലങ്കാര വസ്തുക്കൾ വാങ്ങുന്നതും നല്ലതല്ല. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
ഞായറാഴ്ച മാംസവും മദ്യവും കഴിക്കാൻ പാടില്ല. ഇത് ജീവിതത്തിൽ അശുഭകരമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഞായറാഴ്ച ചുവന്ന നിറത്തിലുള്ള സാധനങ്ങൾ വാങ്ങുന്നത് നല്ലതാണ്. ഈ ദിവസം ഗോതമ്പ്, കത്രിക, ചെമ്പ്, പഴ്സ് എന്നിവ വാങ്ങുന്നതും ശുഭകരമാണ്. ഇത് വീട്ടിൽ ഐശ്വര്യം കൊണ്ടുവരും. സമ്പത്ത് വർധിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)