Dulquer Salmaan: കൊത്തയിലെ രാജാവ് വരുന്നു; 'കിം​ഗ് ഓഫ് കൊത്ത' പ്രമോഷനിൽ ദുൽഖർ

കിം​ഗ് ഓഫ് കൊത്തയുടെ ഹൈദരാബാദിലെ പ്രമോഷനിൽ തിളങ്ങി ദുൽഖർ സൽമാൻ. ഓ​ഗസ്റ്റ് 24ന് ചിത്രം തിയേറ്ററുകളിൽ എത്തുന്നതിന് മുന്നോടിയായാണ് പ്രമോഷൻ.

1 /7

പ്രമോഷൻ ചിത്രങ്ങൾ‌ ഇതിനോടകം വൈറലാണ്. ദുൽഖറിന്റെ സ്റ്റൈലിഷ് കോസ്റ്റ്യൂമും ലുക്കും തന്നെയാണ് ചിത്രങ്ങൾ വൈറലാകാൻ കാരണം. ട്രെൻഡ് ആൻഡ് സ്റ്റൈലിന്റെ കാര്യത്തിൽ വാപ്പയുടെ മകൻ തന്നെ എന്നാണ് ആരാധകരുടെ കമന്റ്.

2 /7

ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടാണ് കിംഗ് ഓഫ് കൊത്ത.

3 /7

അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസും ചേർന്നാണ് നിർമ്മിക്കുന്നത്.

4 /7

ഷബീർ കല്ലറക്കൽ, പ്രസന്ന, ചെമ്പൻ വിനോദ്, ഷമ്മി തിലകൻ, ഗോകുൽ സുരേഷ്, വടചെന്നൈ ശരൺ, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

5 /7

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്.

6 /7

ചിത്രത്തിലെ കലാപകാര എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകരുടെ ഫേവറൈറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടു കഴിഞ്ഞു.

7 /7

ജേക്സ്‌ ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു.

You May Like

Sponsored by Taboola