E-Auto : വ്യവസായ മന്ത്രി പി. രാജീവ് കേരളാ ഓട്ടോമൊബൈൽസ് സന്ദർശിച്ചു, ഉൽപാദനം വർധിപ്പിക്കാൻ കൂട്ടായ ശ്രമം വേണമെന്ന് മന്ത്രി

1 /5

സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ ഓട്ടോമോബൈൽ ലിമിറ്റഡ് നിർമ്മിക്കുന്ന ഇ ഓട്ടോ ഉൽപാദനം വർധിപ്പിക്കുന്നതിനും വിപണി കണ്ടെത്തുന്നതിനും സർക്കാരും മാനേജ്‌മെന്റും തൊഴിലാളികളും കൂട്ടായി ശ്രമിക്കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കെ.എ. എൽ ആസ്ഥാനത്ത്  സന്ദർശനം നടത്തിയ ശേഷം തൊഴിലാളി യൂണിയൻ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

2 /5

ഇ- ഓട്ടോക്ക് ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണമാണുള്ളത്. വാഹന വിൽപനക്കാരും മികച്ച അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. സന്ദർശനത്തിനിടെ ഏതാനും വിൽപനക്കാരുമായി മന്ത്രി ഫോണിൽ സംസാരിച്ചു. ഇ - ഓട്ടോക്ക് വിപണിയിലുള്ള നല്ല പ്രതികരണം ഉൽപാദനം വർധിപ്പിക്കാൻ സഹായിക്കും. കൂട്ടായ ശ്രമത്തിലൂടെ ഇതിന് കഴിയണമെന്ന് മന്ത്രി പറഞ്ഞു.

3 /5

പൊതുമേഖലയിലെ നവ സംരംഭം എന്ന നിലയിൽ ഇപ്പോഴുള്ള പോരായ്മകൾ നികത്തും. ഇതു സംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ റിയാബിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു

4 /5

പൊതുവെ നല്ല പ്രതികരണം ഉളവാക്കിയ ഇ - ഓട്ടോയെക്കുറിച്ച് തെറ്റായ പ്രചരണങ്ങൾ സംഘടിപ്പിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് നീക്കമുണ്ടെന്ന് സംശയിക്കുന്നതായി ചർച്ചകളിൽ അഭിപ്രായമുണ്ടായി.

5 /5

ഇ. ഓട്ടോ പ്ളാന്റും ഓഫീസും മന്ത്രി സന്ദർശിച്ചു. ഇ - ഓട്ടോയിൽ യാത്ര നടത്തുകയും ചെയ്തു. 

You May Like

Sponsored by Taboola