Uric Acid Controlling Foods: മനുഷ്യശരീരത്തിൽ പ്യൂരിൻ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ഉത്പാദിപ്പിക്കപ്പെടുന്ന സംയുക്തമാണ് യൂറിക് ആസിഡ്. ഇത് നമ്മുടെ ശരീരത്തിൽ എല്ലായിപ്പോഴും കാണപ്പെടാറുണ്ട്. എന്നാൽ അതിന്റെ അളവ് കൂടുന്നതാണ് പ്രശ്നം.
യൂറിക്ക് ആസിഡിന്റെ അളവ് വർദ്ധിക്കുന്നത് ശരീരത്തിന് നല്ലതല്ല. പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് കാരണമാകുന്നു. പലപ്പോഴും നാം കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് വർദ്ധിക്കാൻ കാരണമാകുന്നത്. അത് കുറയ്ക്കുന്നതിനായി ഇനി പറയുന്ന ഭക്ഷണങ്ങൾ രാവിലെ കഴിക്കൂ..
ആപ്പിൾ സിഡെർ വിനെഗർ നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിനെന്നോണം ശരീരത്തിലെ യൂറിക്ക് ആസിഡിന്റെ അളവ് നിയന്ത്രിക്കാനും വളരെ നല്ലതാണ്. അതിനാൽ ഈ പ്രശ്നം ഉള്ളവർ രാവിലെ ആപ്പിൾ സിഡെർ വിനെഗർ കഴിക്കുക.
യൂറിക്ക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനായി മഗ്നിഷ്യം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ ബാദം, കശുവണ്ടി, ചീര തുടങ്ങിയവ രാവിലത്തെ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
ദിവസവും ഒരു പഴമെങ്കിലും കഴിക്കുന്നത് ശരീരത്തിലെ യൂറിക്ക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹയിക്കും.
ഇഞ്ചി യൂറിക്ക് ആസിഡിനെ നിയന്ത്രിക്കാൻ വളരെ നല്ലതാണ്. പതിവായി ഇഞ്ചി ചേർത്ത വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.
വിവിധ ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ് മല്ലിയില. ഇതിന് ആന്റി ഇന്ഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്.
മുള്ളങ്കിയിലെ ഗുണങ്ങൾ ശരീരത്തിൽ അമിതമായി അടങ്ങിയിരിക്കുന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
ചെമ്പരത്തി ചേർത്തുണ്ടാക്കുന്ന പാനീയം കുടിക്കുന്നത് ശരീരത്തിലെ അമിതമായ യൂറിക്ക് ആസിഡിന്റെ അളവ് കുറയ്ക്കാൻ വളരെ നല്ലതാണ്.
ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മീഡിയ ഇത് സ്ഥിരീകരിക്കുന്നില്ല.