Toothache: അസഹനീയമായ പല്ല് വേദനയാണോ? ഇവയൊന്ന് പരീക്ഷിക്കൂ...

രണ്ടു ദിവസത്തിൽ കൂടുതൽ പല്ലുവേദന നീണ്ടുനിൽക്കുകയാണെങ്കിൽ തീർച്ചയായും വിദ​ഗ്ധ ചികിത്സ തേടണം. 

അസഹനീയമായ വേദനകളിൽ ഒന്നാണ് പല്ലുവേദന. രണ്ടു ദിവസത്തിൽ കൂടുതൽ പല്ലുവേദന നീണ്ടുനിൽക്കുകയാണെങ്കിൽ തീർച്ചയായും വിദ​ഗ്ധ ചികിത്സ തേടണം. എന്നാൽ ആരംഭഘട്ടത്തിൽ വേദന ഒഴിവാക്കാൻ സഹായിക്കുന്ന ചില പൊടികൈകൾ നോക്കിയാലോ..

 

1 /6

ചൂടുവെള്ളത്തിൽ കുറച്ച് ഉപ്പ് ചേർത്ത് വായ കഴുകുന്നത് പല്ല് വേദനയ്ക്കുള്ള മികച്ച പ്രതിവിധിയാണ്. ഒരു ദിവസം രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.  

2 /6

വെളുത്തുള്ളി ബാക്ടീരിയകളെ നശിപ്പിക്കുകയും വേദന സംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതിനായി വെളുത്തുള്ളിയുടെ അല്ലികൾ പച്ചയ്ക്ക് ചവയ്ക്കുകയോ വെളുത്തുള്ളി ചായ കുടിക്കുകയോ ചെയ്യാം.  

3 /6

ഗ്രാമ്പൂ വേദന നിയന്ത്രിക്കുക മാത്രമല്ല വീക്കം ശമിപ്പിക്കുകയും ചെയ്യും. വേദന ബാധിച്ച സ്ഥലത്ത് കുറച്ച് ചൂടുള്ള ഗ്രാമ്പൂ ചായ കുടിക്കുകയോ ഗ്രാമ്പൂ ഓയിൽ ഉപയോഗിക്കുകയോ ചെയ്യാം.  

4 /6

കോൾഡ് കംപ്രസ് രീതി പല്ലുവേദന ഒഴിവാക്കാൻ സഹായിക്കും. ഇതിനായി കുറച്ച് ഐസ് ഒരു തൂവാലയിൽ പൊതിഞ്ഞ് മുഖത്തിന്റെ വേദനയുള്ള ഭാഗത്ത് കുറച്ച് നേരം വയ്ക്കുക.  

5 /6

വാനില സത്തിൽ വേദന കുറയ്ക്കാൻ സഹായിക്കുന്ന ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്. ഇവയുടെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ഫലപ്രദമായ രോഗശാന്തി നൽകുന്നു.  

6 /6

പല്ലു വേദന മാറാൻ പേരയിലയിട്ട തിളപ്പിച്ച വെള്ളം കൊണ്ട് വായ കഴുകുന്നത് നല്ലതാണ്. വായ്‌നാറ്റം അകറ്റാനും അണുബാധ ഉണ്ടാകാതിരിക്കാനും ഇവ ഉപകരിക്കും.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola