പ്രമേഹ നിയന്ത്രണത്തിന് എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അറിയാം.
നിങ്ങൾ പ്രമേഹ രോഗിയാണോ. എങ്കിൽ, ആരോഗ്യകരമായ ഭക്ഷണക്രമവും കൃത്യമായ വ്യായാമവും ശീലമാക്കേണ്ടത് പ്രധാനമാണ്. ഇന്ത്യയിൽ 33 ശതമാനം മുതിർന്ന ആളുകളെയും ടൈപ്പ് 2 പ്രമേഹം ബാധിച്ചിരിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
കൃത്യമായ ഇടവേളകളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. ഇതിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതും പ്രധാനമാണ്.
പ്രമേഹ നിയന്ത്രണത്തിന് നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് കൃത്യമായ ചികിത്സാ മാർഗം അവലംബിക്കേണ്ടത് പ്രധാനമാണ്.
ആരോഗ്യകരമായ ഭക്ഷണക്രമം, കൃത്യമായ വ്യായാമം, സമ്മർദ്ദ നിയന്ത്രണം, ശരീരത്തിന് ആവശ്യത്തിന് വിശ്രമം എന്നിവ പ്രധാനമാണ്.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.