നോൺവെജ് പ്രേമികൾ ഒരു പോലെ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളാണ് കോഴിമുട്ടയും കോഴിയറച്ചിയും. ഇറച്ചി കൊണ്ടും മുട്ട കൊണ്ടും വിവിധ തരത്തിലുള്ള വിഭവങ്ങളാണ് ഇന്ന് ഉള്ളത്.
രുചികരത്തോടൊപ്പം പ്രോട്ടീൻ സമ്പുഷ്ടവുമായ ഭക്ഷണമാണിത്. എന്നാൽ പ്രോട്ടീന്റെ അളവ് ശരിക്കും കൂടുതൽ ഇവയിൽ ഏതിനായിരിക്കും? അതെക്കുറിച്ചറിയാൻ തുറന്ന് വായിക്കൂ.
കോഴിയിറച്ചിയിലും മുട്ടയിലും പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കോഴിയിറച്ചിൽ അതിന്റെ ബ്രെസ്റ്റ് ഭാഗത്താണ് കൂടുതലായി പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്.
മുട്ടയിലാണെങ്കിൽ പുഴുങ്ങിയതാണ് കഴിക്കുന്നതെങ്കിൽ അതിന്റെ വെള്ളയുടെ ഭാഗത്ത് നന്നായി പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
കോഴിയിറച്ചിയേയും മുട്ടയേയും താരതമ്യപ്പെടുത്തുമ്പോൾ പ്രോട്ടീന്റെ അളവ് കൂടുതൽ കേഴിയിറച്ചിയലാണെന്നാണ് വിദഗ്ധർ അഭിരപ്രായപ്പെടുന്നത്.
എന്നാൽ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ സംബന്ധിച്ച് മുട്ട കഴിക്കുന്നതായിരിക്കും കൂടുതൽ ഉചിതം.
കാരണം മുട്ടയിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് വളരെ കുറവാണ്. മാത്രമല്ല താരതമ്യേന കൊഴുപ്പും കുറഞ്ഞിരിക്കുന്നു.
പ്രോട്ടീന് പുറമേ ശരീരത്തിന് ആവശ്യമായ ധാതുക്കളും, വൈറ്റമിനുകളും ഇവയിൽ അടങ്ങിയിരിക്കുന്നു. ( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്. സീ മലയാളം ന്യൂസ് ഇ് സ്ഥിരീകരിക്കുന്നില്ല)