Dragon Fruit Village : തണ്ണിച്ചാലിൽ ഡ്രാഗൺ ഫ്രൂട്ട് ഗ്രാമം ഒരുക്കുന്നു; ചിത്രങ്ങൾ കാണാം

1 /5

മെക്‌സിക്കയിലെ വരണ്ട മേഖലകളിൽ മാത്രം കണ്ടുവന്നിരുന്ന ഈ പഴവർഗം കേരളത്തിലെ കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്ന് മനസിലായതോടെയാണു നമ്മുടെ നാട്ടിലും പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചത്. 

2 /5

ഡ്രാഗൺ ഫ്രൂട്ട് കൃഷി പ്രോത്സാഹിപ്പിക്കുന്നതിനു സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഒരു ഹെക്ടറിന് 30,000 രൂപ സബ്സിഡിയും നൽകുന്നുണ്ട്. തണ്ണിച്ചാലിലെ കൗതുകമുണർത്തുന്ന ഡ്രാഗൺ ഫ്രൂട്ട് കൃഷിയിടം കെ. വിജയൻ എന്ന കർഷകന്റേതാണ്. 

3 /5

എളുപ്പം നട്ടു വളർത്താമെന്നതാണു ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രത്യേകത. 60 സെന്റി മീറ്റർ നീളവും വീതിയും താഴ്ചയുമുള്ള കുഴിയെടുത്തു മേൽമണ്ണും ചാണകപ്പൊടിയും ചേർത്തു കുഴി നിറച്ച് തൈകൾ നടാം. ഏഴ് അടി നീളവും നാലടി കനവുമുള്ള കോൺക്രീറ്റ് കാലുകളിൽ ചെടിയുടെ വള്ളികൾ നന്നായി പടർന്നു കയറും.

4 /5

ഡ്രാഗൺ ഫ്രൂട്ട് ചെടികളിൽ കീടബാധ കുറവാണെന്നതും കർഷകർക്ക് അനുഗ്രഹമാണ്.  കള്ളിമുൾ വർഗത്തിൽപെട്ടതിനാൽ  വന്യമൃഗങ്ങളുടെയോ ഇഴജന്തുക്കളുടെയോ ശല്യവും ഉണ്ടാകാറില്ല. രാത്രി കാലങ്ങളിൽ വിടരുന്ന വെളുത്ത ഡ്രാഗൺ പൂക്കൾ സുഗന്ധ പൂരിതമാണ്. 

5 /5

ചുരുങ്ങിയ സ്ഥലത്ത് വലിയ ആദായം കിട്ടുന്ന ഒരു കൃഷിയാണിത്. വീടുകളുടെ മട്ടുപ്പാവിൽപ്പോലും വിജയകരമായി കൃഷി ചെയ്യാം. വളരെ പോഷക ഗുണങ്ങളുള്ള പഴമായതിനാൽ കേരളത്തിൽത്തന്നെ വലിയ വിപണന സാധ്യത കർഷകർ മുന്നിൽ കാണുന്നു. 

You May Like

Sponsored by Taboola