Fist Diet for Weight Loss: വർദ്ധിച്ചുവരുന്ന ശരീരഭാരം ഇന്ന് മിക്കവരുടെയും ഒരു പ്രശ്നമാണ്. ഇത് പലരേയും മാനസികമായും വിഷമിപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ നിരവധി മാർഗങ്ങൾ പരീക്ഷിച്ചിട്ടും വിജയിക്കാത്തവര്‍ ഏറെയാണ്. എന്നാല്‍, ശരീരഭാരം കുറയുന്നത് നിങ്ങള്‍ എത്ര കലോറി കഴിച്ചു, എത്ര നിങ്ങള്‍ എരിയിച്ചു കളഞ്ഞു എന്നതിനെ ആശ്രയിച്ചിരിയ്ക്കും.
അതായത് നിങ്ങള്‍ കുറച്ച് കലോറി കഴിക്കുകയാണെങ്കിൽ, ശരീരഭാരം എളുപ്പത്തിൽ കുറയും. അതിനായി ഒരു സ്പെഷ്യല്‍ ഡയറ്റ് പ്ലാന്‍ നിങ്ങളെ പരിചയപ്പെടുത്താം. ഇത് പിന്‍ തുടര്‍ന്നാല്‍ ഒരു മാസത്തിനുള്ളിൽ 4-5 കിലോഗ്രാം ശരീരഭാരം കുറയ്ക്കാൻ കഴിയും. അതായത് ഒരു വ്യായാമവും ചെയ്യാതെ പൊണ്ണത്തടി കുറയ്ക്കാം... അതാണ് ഫിസ്റ്റ് ഡയറ്റ് (Fist Diet).
എന്താണ് ഫിസ്റ്റ് ഡയറ്റ്? ഫിസ്റ്റ് ഡയറ്റ് (Fist Diet) എന്നാൽ കൈവെള്ളയില്‍ ഒതുങ്ങുന്ന ഭക്ഷണം കഴിയ്ക്കുക. ഈ ഭക്ഷണക്രമമനുസരിച്ച്, ഒരു ദിവസം മൂന്ന് തവണ ഭക്ഷണം കഴിക്കണം, എന്നാല്‍, ഓരോ തവണയും നാല് തവണ കൈ നിറയെ ഭക്ഷണം കഴിക്കാം, അതില്‍ കൂടുതല്‍ പാടില്ല...
പ്രോട്ടീന്‍ സമ്പൂര്‍ണ്ണമായ ഡയറ്റ് ഫിസ്റ്റ് ഡയറ്റില്‍ ഭക്ഷണം കുറച്ച് കഴിയ്ക്കുന്നത് പ്രധാനമാണ്. എന്നാല്‍, ഭക്ഷണത്തിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, നാരുകൾ എന്നിവ അടങ്ങിയിരിക്കണമെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്.
ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക ഫിസ്റ്റ് ഡയറ്റിൽ, ചില ഭക്ഷണ സാധനങ്ങള്‍ കാര്യങ്ങൾ കഴിക്കുന്നത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. ഈ ഡയറ്റിൽ ഫാസ്റ്റ് ഫുഡ്, ചോക്കലേറ്റ്, മധുരപലഹാരങ്ങൾ എന്നിവ കഴിക്കാന്‍ പാടില്ല. ഇവ കഴിച്ചാൽ തടി കുറയില്ല എന്ന് മാത്രമല്ല, നമ്മുടെ പരിശ്രമം വിഫലമാവും.
ഫിസ്റ്റ് ഡയറ്റിൽ എന്താണ് കഴിക്കേണ്ടത്? ഫിസ്റ്റ് ഡയറ്റ് പിന്തുടരുന്നവർക്ക് പ്രോട്ടീനിനായി മാംസം, മത്സ്യം, മുട്ട എന്നിവ കഴിക്കാം. പച്ചക്കറികൾ, അരി, ഉരുളക്കിഴങ്ങ്, ബ്രെഡ് എന്നിവ കാർബോഹൈഡ്രേറ്റിനായി എടുക്കാം. നട്‌സ്, ഒലിവ് ഓയിൽ, അവോക്കാഡോ, ചീസ്, വെണ്ണ എന്നിവ കൊഴുപ്പായി കഴിക്കാം.
ഫിസ്റ്റ് ഡയറ്റിൽ വ്യായാമമില്ലാതെ ശരീരഭാരം കുറയും ഫിസ്റ്റ് ഡയറ്റിൽ ഭക്ഷണം എപ്പോഴും സന്തുലിതമാക്കുകയും ശരീരത്തിന് പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, നാരുകൾ എന്നിവ ആവശ്യത്തിനനുസരിച്ച് ലഭിക്കുകയും ചെയ്യും. അതിനാൽ, വ്യായാമം ചെയ്യാതെ തന്നെ, ഒരു മാസത്തിനുള്ളിൽ 4-5 കിലോ വരെ ഭാരം കുറയ്ക്കാൻ കഴിയും. എന്നിരുന്നാലും, വ്യത്യസ്തമായ ഭക്ഷണക്രമം പിന്തുടരുകയും കുറച്ച് വ്യായാമം ചെയ്യുകയും ചെയ്താൽ, ഫലം വളരെ വേഗത്തില്‍ ലഭ്യമാകും.