Food For Instant Energy: ഞൊടിയിടയില്‍ ഊര്‍ജ്ജം ലഭിക്കും, ഈ ആഹാരപദാര്‍ത്ഥങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉൾപ്പെടുത്തൂ


Food For Instant Energy: സമയത്തിന് ഭക്ഷണം കഴിച്ചിട്ടുപോലും  പലപ്പോഴും ആളുകൾക്ക് ക്ഷീണം, ബലഹീനത, തലവേദന ഉത്സാഹമില്ലായ്മ തുടങ്ങിയവ അനുഭവപ്പെടുന്നു. ഈ  പ്രശ്നങ്ങള്‍ക്ക്  നം ദിവസവും കഴിയ്ക്കുന്ന ഭക്ഷണമാണ് പ്രധാന കാരണം.  നമ്മുടെ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയാല്‍ ഈ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. 

അതായത്, ചില ആഹാരപദാര്‍ത്ഥങ്ങള്‍ നമ്മുടെ  ഭക്ഷണക്രമത്തില്‍  ഉള്‍പ്പെടുത്തുന്നത് വഴി നമുക്ക് 
കൂടുതല്‍ ഊര്‍ജ്ജം ലഭിക്കും.  അത്തരത്തില്‍ ദിവസവും ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ട ചില ആഹാരപദാര്‍ത്ഥങ്ങളെക്കുറിച്ച് അറിയാം... 

1 /5

നെയ്യ്  ദിവസവും ഭക്ഷണത്തോടൊപ്പം അല്പം  നെയ്യ്  കഴിയ്ക്കുക.  നെയ്യ് കഴിച്ചാൽ ക്ഷീണം മാറും, കൂടാതെ  പ്രതിരോധ ശക്തിയും  വര്‍ദ്ധിക്കും. വേണമെങ്കിൽ പാലിൽ നെയ്യ് ചേർത്ത് കുടിക്കാം.

2 /5

പഴങ്ങളും പച്ചക്കറികളും മുടങ്ങാതെ കഴിയ്ക്കുക  വിറ്റാമിനുകൾ, ഇരുമ്പ്, ഫൈബർ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയ  പഴങ്ങളും പച്ചക്കറികളും മുടങ്ങാതെ കഴിയ്ക്കുക. ഇത് ക്ഷീണവും ബലഹീനതയും അകറ്റാൻ മാത്രമല്ല ഊർജം നിലനിർത്താനും സഹായിയ്ക്കും.  

3 /5

പയറുവര്‍ഗ്ഗങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക പയർവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നത് ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ മാത്രമല്ല നൽകുന്നത്. മറിച്ച്, ഇവ കഴിക്കുന്നതിലൂടെ ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താനും കഴിയും. ക്ഷീണവും ബലഹീനതയും ഇല്ലാതാക്കാൻ, നിങ്ങളുടെ ഭക്ഷണത്തിൽ തീർച്ചയായും പയർവർഗ്ഗങ്ങൾ ചേർക്കുക.

4 /5

തുളസിയുടെ ഉപയോഗം ഭക്ഷണത്തിൽ തുളസി ചേർക്കാം. തുളസിയില തിളപ്പിച്ച് ആ വെള്ളം കുടിക്കുക. ഇതുവഴി തലവേദന, സീസണൽ പനി എന്നിവയെ മറികടക്കാം. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് തുളസിവളരെ ഉപയോഗപ്രദമാണ്.

5 /5

മഞ്ഞൾ  ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക ക്ഷീണം, ബലഹീനത എന്നിവയും മഞ്ഞൾ കഴിക്കുന്നതിലൂടെ ഇല്ലാതാകും. ഭക്ഷണത്തിൽ മഞ്ഞൾ ചേര്‍ക്കുകയോ മഞ്ഞൾപാല്‍ കുടിയ്ക്കുകയോ ആവാം   ഇത്  ശരീരത്തിന്  തൽക്ഷണ ഊര്‍ജ്ജം പ്രദാനം ചെയ്യും. 

You May Like

Sponsored by Taboola