Foods for summer diet: കടുത്ത ചൂടിനെ നേരിടാൻ ഈ ഭക്ഷണങ്ങൾ കഴിക്കൂ

വേനൽക്കാലത്തെ കഠിനമായ ചൂട് നിർജ്ജലീകരണം, തലകറക്കം തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകും. അതിനാൽ, ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്.

  • May 01, 2023, 12:17 PM IST

തണ്ണിമത്തൻ, കുക്കുമ്പർ തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. വേനൽക്കാലത്ത് കടുത്ത ചൂടിനെ പ്രതിരോധിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1 /5

വേനൽക്കാലത്ത് യോഗേർട്ട് കഴിക്കുന്നത് ശരീരത്തിന് തണുപ്പ് ലഭിക്കാൻ മികച്ചതാണ്. ശരീരം തണുപ്പിക്കാൻ സഹായിക്കുന്നതിനൊപ്പം നിരവധി പോഷകഗുണങ്ങളും യോ​ഗേർട്ടിനുണ്ട്.

2 /5

തണ്ണിമത്തൻ വേനൽക്കാലത്ത് ആരോ​ഗ്യത്തിന് വളരെ ഫലപ്രദമായ ഫലമാണ്. ലൈക്കോപീൻ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, ബി6, സി, പൊട്ടാസ്യം, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയ തണ്ണിമത്തൻ 92 ശതമാനം ജലാംശം അടങ്ങിയ ഫലവർ​ഗമാണ്.

3 /5

വേനൽക്കാലത്ത് ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് കുക്കുമ്പർ. ഇത് ശരീരത്തിലെ ടോക്‌സിനുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.

4 /5

സെലറിയിൽ 95 ശതമാനത്തോളം ജലാംശം ഉണ്ട്. ഇത് ശരീരത്തിന് ആവശ്യമായ ജലാംശം നിലനിർത്താൻ മികച്ചതാണ്. വേനൽക്കാലത്ത് സെലറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

5 /5

ക്രൂസിഫറസ് പച്ചക്കറികളിൽ ഉൾപ്പെടുന്ന കോളിഫ്ലവറിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നിരവധി ധാതുക്കളും പോഷകങ്ങളും കൊണ്ട് സമ്പന്നമാണ് കോളിഫ്ലവർ.

You May Like

Sponsored by Taboola