ആരോഗ്യകരമായ രോഗപ്രതിരോധശേഷി സിങ്ക് അത്യന്താപേക്ഷിതമാണ്.
സിങ്ക് അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും അണുബാധകളും രോഗങ്ങളും ഒഴിവാക്കുകയും ചെയ്യുന്നു. അതിനാൽ ഡയറ്റിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം....
സിങ്കിന്റെ ദൈനംദിന മൂല്യത്തിന്റെ 5 ശതമാനം വാഗ്ദാനം ചെയ്യുന്ന ഭക്ഷണമാണ് മുട്ട. കുറഞ്ഞ കലോറിയും നല്ല അളവിൽ പ്രോട്ടീനും ഇതിൽ അടങ്ങിയിരിക്കുന്നു.
ഫ്ലാക്സ്, മത്തൻവിത്ത്,എള്ള് തുടങ്ങിയവയിൽ ഉയർന്ന അളവിൽ സിങ്ക് അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, ഫൈബർ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയും ഇവയിൽ അടങ്ങിയിരിക്കുന്നു.
സിങ്കിന്റെ സമ്പുഷ്ടമായ ഉറവിടമാണ് ഓട്സ്. ധാരാളം നാരുകളും ഇവയിൽ അടങ്ങിയിരിക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് നിയന്ത്രിക്കാനും ഓട്സിന് കഴിയും.
കടല, പയർ, ബീൻസ് തുടങ്ങിയ പയർവർഗങ്ങളിൽ ഒരു ദിവസത്തേക്ക് ആവശ്യമായ സിങ്ക് അടങ്ങിയിരിക്കുന്നു.
സിങ്ക് ധാരാളമടങ്ങിയ ഇലക്കറിയാണ് ചീര. അതിനാൽ തന്നെ ചീര ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മെച്ചപ്പെട്ട ആരോഗ്യം പ്രദാനം ചെയ്യുന്നു.
ഒരു കപ്പ് തൈര് അല്ലെങ്കിൽ യോഗർട്ട് സിങ്കിന്റെ പ്രതിദിന മുല്യത്തിന്റെ 20-22 ശതമാനം നൽകുന്നു. കാത്സ്യം, വിറ്റാമിൻ ബി2, ബി 12, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)