Feet Care: പാദങ്ങള്‍ക്ക് പ്രത്യേക പരിചരണം ആവശ്യമാണ്. കാരണം മണ്ണും പൊടിയും വിയര്‍പ്പും കൊണ്ട് നമ്മുടെ പാദങ്ങള്‍ പെട്ടെന്ന് മലിനമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് രാത്രി ഉറങ്ങുന്നതിനുമുമ്പ് പാദങ്ങൾ നന്നായി കഴുകണം. ഇങ്ങനെ ചെയ്യുന്നതുവഴി ആരോഗ്യത്തിന് ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്.
കാലുകൾ കഴുകാതെ ഉറങ്ങുന്ന ശീലം മിക്കവർക്കും ഉണ്ട്. എന്നാൽ രാത്രി ഉറങ്ങുന്നതിന് മുമ്പ് കാലുകൾ കഴുകുന്നത് മാനസികാരോഗ്യത്തിനും നല്ല ഉറക്കത്തിനും ഗുണം ചെയ്യുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
രാത്രിയിൽ പാദങ്ങൾ കഴുകിയ ശേഷം ഉറങ്ങുന്നത് നല്ല ഉറക്കം നൽകുന്നു, അതേസമയം മനസ്സിന് വിശ്രമവും സമ്മർദ്ദവും കുറയ്ക്കുന്നു. നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നില്ല എങ്കില്‍ അതായത്, ഉറങ്ങാൻ കഴിയാതെ വിഷമിക്കുന്നുണ്ടെങ്കിൽ, കാലുകൾ കഴുകി ഉറങ്ങുന്നത് നിങ്ങൾക്ക് നല്ല ഉറക്കം നൽകും.
കാലുകൾ കഴുകിയ ശേഷം ഉറങ്ങുന്നത് മാനസികാരോഗ്യം നിലനിർത്തുന്നു. ഇക്കാരണത്താൽ, വിഷാദം, ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങൾ കുറയ്ക്കുന്നതിനൊപ്പം നിങ്ങൾക്ക് നല്ല ഉറക്കവും ലഭിക്കും.
വേനൽക്കാലത്ത്, ഉറങ്ങുന്നതിന് മുമ്പ് കാലുകൾ തീര്‍ച്ചയായും കഴുകണം. കാരണം, പാദങ്ങളിൽ വിയർപ്പ്, പൊടി തുടങ്ങിയവ അടിഞ്ഞുകൂടി അണുബാധയ്ക്ക് കാരണമാകാം. ഈ സാഹചര്യത്തിൽ, രാത്രി ഉറങ്ങുന്നതിനുമുമ്പ് നിങ്ങളുടെ പാദങ്ങൾ കഴുകാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
ഭൂരിഭാഗം ആളുകളും ദിവസം മുഴുവൻ സോക്സ് ഷൂസ് മുതലയവ ധരിയ്ക്കുന്നവരാണ്. അതിനാല്‍ കാലുകളില്‍ നിന്ന് വിയര്‍പ്പിന്റെ ദുർഗന്ധം ഉണ്ടാവുക സ്വാഭാവികമാണ്. ആ സാഹചര്യത്തിൽ, നിങ്ങൾക്ക് ഇതിൽ നിന്ന് ആശ്വാസം ലഭിക്കണമെങ്കിൽ, ഉറങ്ങുന്നതിനുമുമ്പ് തീർച്ചയായും നിങ്ങളുടെ പാദങ്ങൾ നന്നായി കഴുകുക.
ത്രി കാലുകൾ കഴുകിയ ശേഷം ഉറങ്ങുന്നത് ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. കൂടാതെ, പാദങ്ങളെ കൂടുതല്‍ മൃദുവുമാക്കുകയും ചെയ്യുന്നു.