Giloy Benefits: പ്രതിരോധശേഷി കൂട്ടും, രോഗങ്ങളിൽ നിന്നും സംരക്ഷണം, ശൈത്യകാലത്ത് ദിവസവും കഴിയ്ക്കാം ചിറ്റമൃത്

Giloy Benefits: ഗിലോയ് എന്നും അറിയപ്പെടുന്ന, വെറ്റിലയോട് സാദൃശ്യമുള്ള  ഇലകളുള്ള ഒരു വള്ളിച്ചെടിയാണ് ചിറ്റമൃത്.  വള്ളിയായി പടര്‍ന്നു കയറുന്ന ഈ സസ്യം യഥാര്‍ത്ഥത്തില്‍  "മരിക്കാതെ വളരുന്ന സസ്യം" എന്നാണ് അറിയപ്പെടുന്നത്. 

ആയുർവേദ ഔഷധങ്ങളിൽ ഏറ്റവും മൂല്യവത്തായ ഒന്നാണ് ചിറ്റമൃത് (Giloy). ഈ സസ്യം പ്രതിരോധശേഷി വർദ്ധിപ്പിക്കാനും അണുബാധകൾക്കെതിരെ പോരാടാനും ദീർഘായുസ് നിലനിർത്താനും ഓർമ്മശക്തി മെച്ചപ്പെടുത്താനും സഹായിക്കുന്നു.  ശ്വാസ കോശ സംബന്ധമായ അസുഖങ്ങളിൽ നിന്ന് ആശ്വാസം നൽകാനും വിട്ടുമാറാത്ത ചുമയെ അകറ്റുവാനും ചിറ്റമൃത് ഏറെ ഫലപ്രദമാണ്.

1 /7

ശൈത്യകാലത്ത് ചിറ്റമൃത് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക, ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പല രോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടാതെ, മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ഇത് സഹായകമാണ്.  വാസ്തവത്തിൽ, ചിറ്റമൃത് ഇത് നിങ്ങളുടെ ആരോഗ്യത്തിന് ഒരു അനുഗ്രഹത്തിൽ കുറവല്ല. 

2 /7

ചർമ്മത്തിനും ഏറെ ഗുണകരമാണ് ചിറ്റമൃത്.  ഇതിന് ആന്‍റി ഏജിംഗ് ഗുണങ്ങള്‍ ഉണ്ട്. ഇത് ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കുകയും നിങ്ങളുടെ ചർമ്മത്തിന് യുവത്വം നൽകുകയും ചെയ്യുന്നു. ഇത് ചർമ്മത്തെ കൂടുതൽ ശുദ്ധവും വ്യക്തവും മൃദുവും തിളക്കവുമുള്ളതാക്കുന്നു.

3 /7

തിളങ്ങുന്ന ചര്‍മ്മം ലഭിക്കാനും ചിറ്റമൃത് സഹായിയ്ക്കും.  ഇതിനായി ചിറ്റമൃത് പൗഡർ പാലിൽ കലക്കി ഫേസ് പാക്ക് ഉണ്ടാക്കുക. ഈ പായ്ക്ക് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക. ഇത് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കും.

4 /7

നിങ്ങൾക്ക് ചുണങ്ങ്  അല്ലെങ്കിൽ മുഖക്കുരു പ്രശ്നമുണ്ടെങ്കിൽ, നിങ്ങൾ മഞ്ഞളിനൊപ്പം  ചിറ്റമൃത് ഉപയോഗിക്കണം.  ചിറ്റമൃത് പൊടി, മഞ്ഞൾ, കറ്റാർ വാഴ ജെൽ എന്നിവ നന്നായി കലർത്തി പേസ്റ്റ് ഉണ്ടാക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകുക.

5 /7

ഗിലോയ് പൊടിയിൽ അൽപം തേനും റോസ് വാട്ടറും കലര്‍ത്തി പേസ്റ്റ് ഉണ്ടാക്കുക. ഇത് ചർമ്മത്തിൽ പുരട്ടുക. 10 മിനിറ്റിന് ശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകുക. പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങൾ ചര്‍മ്മത്തില്‍ നിന്നും ക്രമേണ അപ്രത്യക്ഷമാകും...  

6 /7

ദിവസവും ചിറ്റമൃത് കഴിക്കുന്നത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ആശ്വാസം നൽകുന്നു. അതിനാൽ ശൈത്യകാലത്ത് ഇത് ദിവസവും കഴിക്കണം.

7 /7

ഡെങ്കിപ്പനിബാധിച്ചവര്‍ ചിറ്റമൃത്  ജ്യൂസ് (Giloy Juice) കുടിക്കുന്നത് വളരെ ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. ഗിലോയ് മരുന്നായും ഉപയോഗിക്കുന്നു. ഇത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു.  ഡെങ്കിപ്പനി ബാധിച്ചവര്‍ നിർബന്ധമായും ചിറ്റമൃത്  ജ്യൂസ് (Giloy Juice) കുടിക്കണം.

You May Like

Sponsored by Taboola