Guru Uday 2023: നല്ല ജോലി, വരുമാനം കൂടും; ഹൻസ് രാജയോ​ഗം ഏതൊക്കെ രാശിക്കാർക്ക് ശുഭകരം?

Guru Uday 2023: ​ഗ്രഹ സംക്രമണങ്ങൾ എല്ലാ മാസവും സംഭവിക്കുന്ന ഒന്നാണ്. വ്യാഴത്തിന്റെ ഉദയം സംഭവിക്കാൻ പോകുകയാണ്. 2023 ഏപ്രിൽ 29-നാണ് വ്യാഴം ഉദിക്കുന്നത്. ഒരാളുടെ ജാതകത്തിൽ വ്യാഴം ശുഭസ്ഥാനത്ത് നിൽക്കുകയാണെങ്കിൽ ആ വ്യക്തിക്ക് ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ സ്വന്തമാക്കാനാകും. വ്യാഴം ഉദിക്കുന്നതോടെ ഹൻസ് രാജയോഗം രൂപപ്പെടും. ജ്യോതിഷത്തിൽ, ഈ രാജയോഗം വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ രാജയോഗം ഏതു രാശികൾക്ക് ​ഗുണം ചെയ്യുമെന്ന് നോക്കാം...

1 /3

കർക്കിടകം: ജ്യോതിഷ പ്രകാരം, വ്യാഴം ഉദിക്കുമ്പോൾ രൂപപ്പെടുന്ന ഹൻസ് രാജയോഗം കർക്കടക രാശിക്കാർക്ക് തൊഴിലിലും ബിസിനസിലും മികച്ച വിജയം നൽകും. ഏറെ നാളായി നിങ്ങൾ കാത്തിരിക്കുന്ന ജോലി ലഭിച്ചേക്കാം. എല്ലാ ജോലികളിലും ഭാഗ്യം കൂടെയുണ്ടാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂല സമയമാണ്.  

2 /3

ധനു: ധനു രാശിക്കാർക്ക് ഹൻസ് രാജയോഗം വലിയ നേട്ടങ്ങൾ നൽകും. പെട്ടെന്ന് ധനലാഭം ഉണ്ടാകും. കടം നൽകിയ പണം തിരികെ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വസ്തുവോ വാഹനമോ വാങ്ങാൻ അവസരമുണ്ടാകും.  

3 /3

മീനം: വ്യാഴത്തിന്റെ ഉദയം മീനരാശിക്കാർക്ക് അനുകൂലമായിരിക്കും. ഇക്കൂട്ടരുടെ ആത്മവിശ്വാസം കൂടുകയും ജീവിതത്തിൽ പുരോ​ഗതിയുണ്ടാകുകയും ചെയ്യും. ഭാര്യാഭർത്താക്കന്മാരുടെ പിന്തുണ ലഭ്യമാണ്. പണം ലഭിക്കാൻ പുതിയ വഴികൾ ഉണ്ടാകും. വ്യവസായികൾക്ക് അനുകൂല സമയമാണ്. ആരോഗ്യം ശ്രദ്ധിക്കുക. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്.)

You May Like

Sponsored by Taboola