സൗന്ദര്യത്തിന്‍റെ മറ്റൊരു വാക്കാണ് ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഐശ്വര്യ റായ് (Aishwarya Rai). ലോകത്തിന്‍റെ തന്നെ സൗന്ദര്യത്തിന്‍റെ മറുവാക്കായി മാറിയ ഐശ്വര്യയുടെ ജന്മദിനമാണ് ഇന്ന്. ലോകത്തിൽ ഏറ്റവും സൗന്ദര്യമുള്ള വനിത എന്ന് വിശേഷണമുള്ള ഐശ്വര്യയ്ക്ക് ഇന്ന് 48 വയസ് തികയുന്നു. 1994ൽ മിസ് ഇന്ത്യ ആയിരുന്ന അവര്‍ തുടർന്ന് ലോക സൗന്ദര്യ കിരീടവും ചൂടി.
1997 ൽ മണിരത്നത്തിന്‍റെ ഇരുവർ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയുടെ അഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. തുടര്‍ന്ന് എണ്ണമറ്റ മികച്ച ചിത്രങ്ങള്‍... ഐശ്വര്യയുടെ അഭിനയ ജീവിതത്തിലെ ചില മികച്ച ചിത്രങ്ങള്‍ ഏതൊക്കെ? അറിയാം.
Devdas ബംഗാളി നോവലിസ്റ്റ് Sarat Chandra Chatterjee എഴുതിയ ദേവദാസ് (Devdas) എന്ന നോവലിനെ ആധാരമാക്കി സഞ്ജയ് ലീല ബന്‍സാലി നിര്‍മ്മിച്ച ചിത്രമാണ് ദേവദാസ്. ഇന്ത്യൻ സിനിമയുടെ പ്രണയ കാവ്യമെന്ന് അറിയപ്പെടുന്ന ഈ ചിത്രം ദേവ് - പാറുവിന്‍റെ ബാല്യകാല പ്രണയവും ഒടുവില്‍ തന്‍റെ കുടുംബത്തിന്‍റെ അഭിമാനത്തിനായി പ്രണയം ഉപേക്ഷിക്കുന്ന പാറുവിന്‍റെ കഥയാണ് പറയുന്നത്. ഷാരൂഖ് ഖാൻ, മാധുരി ദീക്ഷിത് എന്നിവര്‍ക്കൊപ്പം വളരെ മികഹ് പ്രകടനമാണ് ഐശ്വര്യ ഈ ചിത്രത്തില്‍ കാഴ്ചവെക്കുന്നത്.
Hum Dil De Chuke Sanam സഞ്ജയ് ലീല ബൻസാലിയുടെ ചിത്രമായ ഹം ദിൽ ദേ ചുകേ സനത്തിൽ ഒരു ഗായകനുമായി പ്രണയത്തിലാകുന്ന നന്ദിനി എന്ന പെൺകുട്ടിയുടെ വേഷമാണ് ഐശ്വര്യ അവതരിപ്പിച്ചത്. എന്നാൽ കഥയിൽ മറ്റൊരു പുരുഷനെ വിവാഹം കഴിക്കാൻ നിർബന്ധിതയായ ശേഷം തന്‍റെ കഥകളെല്ലാം തുറന്നു പറഞ്ഞ് നന്ദിനി ഭർത്താവിന്‍റെ സഹായത്തോടെ ഒന്നിക്കുന്നതാണ് ചിത്രം.
Dhoom 2 2006 ല്‍ പുറത്തിറങ്ങിയ ധൂം 2 ഐശ്വര്യയുടെ അഭിനയ ജീവിതം മാറ്റി മറിയ്ക്കുന്ന ചിത്രമായിരുന്നു.
Mohabbatein ചിത്രത്തിലെ ഷാരൂഖ് ഐശ്വര്യ ജോഡി ഏറെ പ്രശംസ നേടിയിരുന്നു. 2000 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
Josh ഈ ചിത്രത്തിൽ ഷാരൂഖിന്‍റെ സഹോദരിയുടെ വേഷം ചെയ്ത ഐശ്വര്യ യുടെ ഈ കഥാപാത്രം വ്യത്യസ്തമായ ഒന്നായിരുന്നു. ചിത്രത്തിൽ ചന്ദ്രചൂർ സിംഗിന്‍റെ പ്രണയിനിയായി അഭിനയിച്ച ഈ ചിത്രം 2000 ലാണ് പുറത്തിറങ്ങിയത്.
Ae Dil Hai Mushkil ഐശ്വര്യയുടെയും രൺബീർ കപൂറിന്‍റെയും ഓൺ-സ്‌ക്രീൻ കെമിസ്ട്രി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു ഇത്. അനുഷ്‌ക ശർമ്മയും പ്രധാന വേഷത്തിൽ അഭിനയിച്ച ഈ ചിത്രം 2016 ലാണ് പുറത്തിറങ്ങിയത്.