Happy birthday Rajinikanth: രജനികാന്തിന് എഴുപത്തിരണ്ടാം പിറന്നാൾ; ആഢംബര കാറുകൾ മുതൽ അത്യാഢംബര മാളിക വരെ, സൂപ്പർ സ്റ്റാറിന്റെ മൊത്തം ആസ്തി എത്രയാണെന്ന് അറിയാമോ?

1975-ൽ അപൂർവ രാഗങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശിവാജി റാവു ഗെയ്ക്വാദ് എന്ന രജനികാന്ത് അഭിനയരം​ഗത്തേക്ക് കടന്നുവന്നത്.  നിലവിൽ തമിഴ് സിനിമാരം​ഗത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളാണ് അദ്ദേഹം.

  • Dec 12, 2022, 13:47 PM IST
1 /5

സെലിബ്രിറ്റി നെറ്റ് വർത്തിന്റെ കണക്കനുസരിച്ച്, രജനികാന്തിന്റെ ആസ്തി ഏകദേശം 400 കോടി രൂപയാണ്. 2018-ലെ ഫോർബ്സ് പട്ടികയിൽ 14-ാം സ്ഥാനത്തായിരുന്നു രജനികാന്ത്.

2 /5

ചെന്നൈയിലെ പോയസ് ഗാർഡനിലാണ് രജനികാന്തിന്റെ അത്യാഢംബര മാളിക സ്ഥിതിചെയ്യുന്നത്. 35 കോടി രൂപ വിലമതിക്കുന്ന മാളികയാണിത്. ഭാര്യ ലതയുടെ സ്‌കൂളിലും അദ്ദേ​ഹത്തിന് ഷെയറുണ്ട്.

3 /5

രാഘവേന്ദ്ര മണ്ഡപം എന്ന കല്യാണ മണ്ഡപം രജനിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഡൈനിംഗ് ഏരിയയിൽ ഏകദേശം 275 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന കല്യാണമണ്ഡപമാണിത്. ഏകദേശം 1000 അതിഥികൾക്ക് താമസിക്കാൻ ഇവിടെ മുറികളുണ്ട്. കല്യാണ മണ്ഡപത്തിന് 20 കോടിയോളം രൂപ വില വരുമെന്നാണ് റിപ്പോർട്ട്.

4 /5

രണ്ട് റോൾസ് റോയ്‌സ് കാറുകൾ (റോൾസ് റോയ്സ് ഗോസ്റ്റ്, റോൾസ് റോയ്‌സ് ഫാന്റം) എന്നിവ അദ്ദേഹത്തിന്റെ ഓട്ടോമൊബൈൽ കളക്ഷനിലെ വമ്പന്മാരാണ്. ടൊയോട്ട ഇന്നോവ, പ്രീമിയർ പദ്മിനി, അംബാസിഡർ എന്നിവ മുതൽ ബിഎംഡബ്ല്യു എക്‌സ്5, 2.55 കോടി രൂപയുടെ മെഴ്‌സിഡസ് ബെൻസ് ജി വാഗൺ, 3.10 കോടി രൂപയുടെ ലംബോർഗിനി ഉറുസ് എന്നിവയും രജനികാന്തിന്റെ വാഹന ശേഖരത്തിലുണ്ട്.

5 /5

സിനിമാരംഗത്തേക്ക് കടക്കുന്നതിന് മുമ്പ് രജനികാന്ത് മരപ്പണിക്കാരനായും ബസ് കണ്ടക്ടറായും ജോലി ചെയ്തിട്ടുണ്ട്. ബാംഗ്ലൂർ ട്രാൻസ്പോർട്ട് സർവീസിലാണ് അദ്ദേഹം കണ്ടക്ടറായി പ്രവർത്തിച്ചത്.

You May Like

Sponsored by Taboola