Honey: തേൻ കഴിക്കുന്നത് ശീലമാക്കാം; അറിയാതെ പോകരുത് ഇവയുടെ ഗുണങ്ങൾ

നിരവധി ആരോഗ്യഗുണങ്ങളുടെ ശക്തമായ ഉറവിടമാണ് തേൻ. 

മധുരം അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്രമേഹം പോലുള്ള രോഗങ്ങൾക്ക് ഇവ കാരണമാകും. പക്ഷെ തേൻ അത്ര കുഴപ്പക്കാരനല്ല കേട്ടോ. തേനിലുള്ളത് സ്വാഭാവിക മധുരമായത് കൊണ്ട് തന്നെ ഇത് ആരോഗ്യത്തിന്  ദോഷകരമല്ല മറിച്ച്, നിരവധി ആരോ​ഗ്യ​ഗുണങ്ങളുടെ ഉറവിടമാണ്.

1 /6

തേൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കും. എന്നാൽ ഇതിലുള്ള ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ മെറ്റബോളിക് സിൻഡ്രോമിൽ നിന്ന് സംരക്ഷിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.  

2 /6

തേനിലുള്ള ആന്റിഓക്‌സിഡന്റ്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ  ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നു.   

3 /6

തേനൊരു പ്രകൃതിദത്ത എനർജി ബൂസ്റ്ററാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ഫ്രാക്ടോസ്, ഗ്ലൂക്കോസ് രക്തത്തിൽ പ്രവേശിച്ച് മനുഷ്യ ശരീരത്തിന് ഊർജ്ജം നൽകുന്നു.  

4 /6

അടിവയറ്റിലും മറ്റും അടിഞ്ഞുകൂടിയിരിക്കുന്ന മോശം കൊഴുപ്പിനെ അലിയിക്കാൻ തേൻ സഹായിക്കും. ഇതിലെ ആന്റി സെല്ലുലോയിഡ് ഗുണങ്ങൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ കൂടിയഅളവിൽ തേൻ ഉപയോഗിക്കരുത്.   

5 /6

വിട്ടുമാറാത്ത ചുമയെ ഇല്ലാതാക്കാൻ തേനിന് ശക്തിയുണ്ട്. തേനിലെ ആൻ്റി മൈക്രോബയൽ ഗുണങ്ങൾ തൊണ്ടയിലെയും ശ്വാസകോശത്തിലെയും ബാക്ടീരിയ അണുബാധകളെ നശിപ്പിക്കുകയും ചുമ തടയുകയും ചെയ്യുന്നു.  

6 /6

ഏറ്റവും മികച്ച ആന്റിബയോട്ടിക് കൂടിയാണ് തേന്‍. മുറിവോ, പൊള്ളലോ ഉള്ള ഭാഗത്ത് അല്പം തേന്‍ പുരട്ടുന്നത് ഗുണകരമാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola