Papaya Seeds: പപ്പായക്കുരു വെറുതെ വലിച്ചെറിയല്ലേ; ഗുണങ്ങൾ നിരവധി!

പപ്പായയുടെ ആരോഗ്യഗുണങ്ങളെക്കുറിച്ച് എല്ലാവർക്കുമറിയാമെങ്കിലും അതിൻ്റെ വിത്തിനും ഗുണങ്ങളുണ്ടെന്ന് പലർക്കുമറിയില്ല. 

വീടിൻ്റെ പറമ്പിൽ വളരെ സുലഭമായി ലഭിക്കുന്ന പഴവർഗമാണ് പപ്പായ. ജ്യൂസായിട്ടും അല്ലാതെയും പപ്പായ കഴിച്ച് അതിൻ്റെ കുരു കളയുന്നതാണ് പലരുടെയും പതിവ് രീതി. എന്നാൽ ഈ വിത്തുകൾക്കും ഏറെ ആരോഗ്യ ഗുണങ്ങളുണ്ട്.

1 /7

പപ്പായക്കുരുവിലടങ്ങിയിരിക്കുന്ന ഒലീക് ആസിഡ്, മോണോസാച്വറേറ്റഡ് ഫാറ്റി ആസിഡ് എന്നിവ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോ​ഗ്യം സംരക്ഷിക്കാനും സഹായിക്കും.  

2 /7

പപ്പായ വിത്തിൽ വിറ്റാമിൻ സിയും ആൽക്കലോയിഡുകൾ, ഫ്ലേവനോയ്ഡുകൾ, പോളിഫെനോൾസ് പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാൻ സഹായിക്കും  

3 /7

പ്രോട്ടീനുകളാൽ സമ്പന്നമാണ് പപ്പായക്കുരു. ശരീരത്തിൽ പ്രോട്ടീൻ ലഭിക്കാൻ പപ്പായയുടെ കുരു കഴിക്കാം.  

4 /7

പപ്പായയുടെ കുരുവിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നു. ഇത് ദഹനം മെച്ചപ്പെടുത്തുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.  

5 /7

പപ്പായയുടെ വിത്തിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു. ഇവ രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും.  

6 /7

പപ്പായയിൽ കാർപൈൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ വിരകളെയും ബാക്ടീരിയകളെയും ഇല്ലാതാക്കുന്നു.  

7 /7

പപ്പായക്കുരുവിൽ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.) 

You May Like

Sponsored by Taboola