തണ്ണിമത്തൻറെ തൊലി നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. എന്തെല്ലാമാണെന്ന് അറിയാം.
മിക്ക ആളുകൾക്കും തണ്ണിമത്തൻറെ ഗുണങ്ങൾ അറിയാം. എന്നാൽ, തണ്ണിമത്തൻറെ തൊലിയ്ക്കും നിരവധി ഗുണങ്ങൾ ഉണ്ടെന്ന് അറിയാമോ?
തണ്ണിമത്തൻറെ തൊലി നാരുകളുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ദഹനം മികച്ചതാക്കുന്നതിനും രോഗപ്രതിരോധശേഷി മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
തണ്ണിമത്തൻ തൊലിയിലെ ആൻറി ഓക്സിഡൻറുകളുടെ സാന്നിധ്യം ചർമ്മത്തിലെ ചുളിവുകൾ, പാടുകൾ എന്നിവ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
തണ്ണിമത്തൻ തൊലിയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തക്കുഴലുകളിലും ധമനികളിലും സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.
തണ്ണിമത്തൻ തൊലിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)