Heart Health: ഹൃദയത്തിന്റെ ആരോ​ഗ്യം വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം

ഹൃദയാഘാതം ഇപ്പോൾ വർധിച്ചുവരുന്ന ഒരു ആരോ​ഗ്യപ്രശ്നമാണ്. അനാരോഗ്യകരമായ ജീവിതശൈലിയും മോശം ഭക്ഷണശീലവുമാണ് ഇതിന് പിന്നിലെ പ്രധാന കാരണങ്ങൾ.

  • Oct 03, 2023, 16:17 PM IST
1 /5

ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള ആളുകൾ അവരുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഭക്ഷണകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

2 /5

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും ഹൃദയത്തിന് ​ഗുണം ചെയ്യും. അവോക്കാഡോ, ഒലിവ് ഓയിൽ, ബദാം തുടങ്ങിയ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

3 /5

ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു.

4 /5

കാൽസ്യം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുള്ള പാൽ ഉത്പന്നങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കും.

5 /5

ലീൻ പ്രോട്ടീൻ സ്രോതസ്സുകളിൽ പൂരിത കൊഴുപ്പ് കുറവാണ്. ക്കൻ, ടർക്കി തുടങ്ങിയവയുടെ തൊലി നീക്കിയ ഇറച്ചി ഉപയോ​ഗിക്കുക. സസ്യാധിഷ്ഠിത പ്രോട്ടീനുകൾക്കായി, നിങ്ങളുടെ ഭക്ഷണത്തിൽ ബീൻസ്, പയർ, ടോഫു, പയറുവർ​ഗങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

You May Like

Sponsored by Taboola