Malayalam Astrology | മൂന്ന് ഗ്രഹങ്ങളുടെ സംയോഗം, കാത്തിരിക്കുന്നത് ഇവരുടെ മോശം കാലമോ?

Malayalam Astrology Prediction: ചില രാശിക്കാർക്ക് ഗ്രഹങ്ങളുടെ സംയോജനം വഴി ഗുണങ്ങൾ ഉണ്ടാവാം, എന്നാൽ ചിലർക്ക് മോശം ഫലങ്ങളാവാം

1 /6

എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത ഇടവേളയിൽ തങ്ങളുടെ രാശി മാറും. ഇത് 12 രാശിചിഹ്നങ്ങളിലും പല തരത്തിലുള്ള ഫലങ്ങൾ നൽകും. ഇത്തരത്തിൽ ചന്ദ്രൻ, ചൊവ്വ, ശനി എന്നിവ സംയോജിക്കാൻ പോവുകയാണ്. ഇതത്ര നല്ല ഫലങ്ങൾ തരുന്ന ഒന്നല്ല. ഗ്രഹങ്ങളുടെ ഇത്തരം സംയോജനം വഴി ഏതൊക്കെ രാശിക്കാർക്ക് മികച്ച കാലമുണ്ടാകുമെന്ന് നോക്കാം. ചില രാശിക്കാർക്ക് ഇതിൽ ബുദ്ധിമുട്ടുകളും കൈവരും അതും പരിശോധിക്കാം.  

2 /6

മേടം രാശിക്കാർക്ക് മാനസിക അസ്വസ്ഥതകൾ ഉണ്ടാകും. ആരോഗ്യത്തിൽ ചില പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാം. ക്ഷമ ആവശ്യമാണ്.   

3 /6

ചിങ്ങം രാശിക്കാർക്ക് സാഹചര്യങ്ങൾ പലതും പ്രതികൂലമാണ്. പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ വർദ്ധിക്കും. വാഹനം ഓടിക്കുന്നതിൽ ശ്രദ്ധ വേണം. പ്രണയ ജീവിതത്തിൽ അസ്വസ്ഥതകൾ ഉണ്ടാകും. എതിരാളികൾ സജീവമായി തന്നെ തുടരും. പങ്കാളിയുടെ ആരോഗ്യം ശ്രദ്ധിക്കുക.  

4 /6

വൃശ്ചിക രാശിക്കാരുടെ മനസ്സ് അസ്വസ്ഥമാകും. പ്രണയ ജീവിതത്തിൽ ചില അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. സാമ്പത്തിക കാര്യങ്ങളിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ജോലികളിൽ തടസ്സങ്ങൾ നേരിടാം  

5 /6

 നെഗറ്റീവ് ചിന്തകൾ ധനുരാശിക്കാരെ അലട്ടാം ഏകാഗ്രത കുറവുണ്ടാകും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കണം. ബിസിനസിൽ നഷ്ടത്തിന് സാധ്യത. ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണം.  ദേഷ്യം പരമാവധി ഒഴിവാക്കുക

6 /6

കുംഭം രാശിക്കാർ തങ്ങളുടെ സംസാരം നിയന്ത്രിക്കുക. ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ തീരുമാനങ്ങൾ മാറ്റിവയ്ക്കാൻ ശ്രദ്ധിക്കുക. വലിയ തുകകൾ നിക്ഷേപിക്കരുത്. പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായതാണ് ഇത് സീ മലയാളം സ്ഥിരീകരിക്കുന്നില്ല)

You May Like

Sponsored by Taboola