ക്രിസ് ഇവാൻസിനും റയാൻ ഗോസ്ലിങ്ങിനും ഒപ്പം ധനുഷ്, ദി ​ഗ്രേ മാൻ ഫസ്റ്റ് ലുക്ക്; റിലീസും പ്രഖ്യാപിച്ചു

അവഞ്ചേഴ്സ് സംവിധായകരായ ജോയും ആന്റണി റൂസോയും ചേർന്ന് (റൂസ്സോ സഹോദരന്മാർ) ഒരുക്കുന്ന ചിത്രം ദി ​ഗ്രേ മാനിലെ കഥാപാത്രങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ധനുഷ്, ക്രിസ് ഇവാൻസ്, റയാൻ ഗോസ്ലിങ് തുടങ്ങിയവരുടെ ഫസ്റ്റ് ലുക്കാണ് നെറ്റ്ഫ്ലിക്സിന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടിരിക്കുന്നത്. മാര്‍ക്ക് ഗ്രീനിയുടെ ദി ​ഗ്രേ മാൻ എന്ന നോവലിനെ ആസ്പദമാക്കിയുള്ള ചിത്രം ഒരു ആക്ഷൻ-ത്രില്ലറാണ്. 2022 ജൂലൈ 22ന് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും. നെറ്റ്ഫ്ലിക്സ് നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ദി ​ഗ്രേ മാൻ. 

 

1 /5

‘ഇത് വേറെ മാരി വേറെ മാരി’ എന്ന അടിക്കുറിപ്പോടെയാണ് നെറ്റ്ഫ്ലിക്സ് ധനുഷിന്റെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ധനുഷ് ഒരു കാറിന് മുകളിൽ നിൽക്കുന്നതാണ് രം​ഗം. 2018ൽ കെന്‍ സ്‌കോട്ട് സംവിധാനം ചെയ്ത ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍’ എന്ന ഹോളിവുഡ് ചിത്രത്തിലാണ് ധനുഷ് ആദ്യം അഭിനയിച്ചത്. 

2 /5

റയാൻ ഗോസ്ലിംഗ് ആണ് ഗ്രേ മാൻ. ഒരു ഫ്രീലാൻസ് കൊലയാളിയും റയാൻ അവതരിപ്പിച്ച മുൻ സിഐഎ ഉദ്യോഗസ്ഥനായ കോർട്ട് ജെന്റിയെയും ചുറ്റിപ്പറ്റിയാണ് സിനിമ. 

3 /5

ക്രിസ് ഇവാൻസ്  

4 /5

റെഗെ-ജീൻ പേജ്  

5 /5

അന ഡെ അർമാസ്

You May Like

Sponsored by Taboola