Honda CB350 RS 2021 ഇന്ത്യയിലെത്തി; ഫീച്ചറുകൾ എന്തൊക്കെ?

1 /5

Honda CB350 RS 2021 ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ മോട്ടോർസൈക്കിളിന് രണ്ട് കളർ വേരിയെന്റുകളാണ് ഉള്ളത്. LED ലൈറ്റിംങ്, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രമെന്റ് ക്ലസ്റ്റർ എന്നിവയാണ് ബൈക്കിന്റെ ചില ആകർഷണങ്ങൾ.

2 /5

CB350 RS ന്റെ വില Rs 1,96,000 (എക്സ്- ഷോറൂം) രൂപയാണ്. രണ്ട് നിറങ്ങളിലാണ് മോട്ടോർ സൈക്കിൾ എത്തിയിട്ടുള്ളത്റേ. ഡിയൻറ് റെഡ് മെറ്റാലിക്, ബ്ലാക്ക് വിത്ത് പേൾ സ്പോർട്സ് യെല്ലോ എന്നിവയാണ് അവ. ബുക്കിങ് ആരംഭിച്ച് കഴിഞ്ഞു. മാർച്ച് ആദ്യ വാരത്തിൽ നിങ്ങൾക്ക് വണ്ടി ലഭിക്കും.  

3 /5

ഡ്യുവൽ-ചാനൽ എബിഎസിനൊപ്പം മുന്നിൽ 310 mm ഡിസ്‌കും  പിന്നിൽ 240 mm ഡിസ്കുമാണ് ബൈക്കിന് ലഭിക്കുന്നന്നത്. വൈഡ് ബ്ലോക്ക് പാറ്റേൺ ടയറുകളാണ് മോട്ടോസൈക്കിളിന് ഉള്ളത് (മുൻഭാഗം - 100/90, പിൻ - 150/70).

4 /5

ടോർക്ക് കൺട്രോൾ, എബിഎസ്, എഞ്ചിൻ ഇൻഹിബിറ്ററുള്ള സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ബാറ്ററി വോൾട്ടേജ് എന്നിവയെല്ലാം ഉൾപ്പെടുത്തുന്ന ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ഇതിന് ലഭിക്കുന്നുണ്ട്. കൂടാതെ തത്സമയ മൈലേജ്, ശരാശരി മൈലേജ്,  എന്നിവ ഉൾപ്പടെ ഇന്ധനക്ഷമത വിശദാംശങ്ങളും ഉൾപ്പെടുന്നുണ്ട്.  

5 /5

350 സിസി എയർ-കൂൾഡ് 4-സ്ട്രോക്ക് ഒഎച്ച്സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഹോണ്ട സിബി 350 ആർ‌എസിനുള്ളത്. ഇത് 5,500 rpm ൽ 20.7 hpയും 3,000 rpm ൽ 30 nm മും ഉണ്ടാക്കും.   

You May Like

Sponsored by Taboola