അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപോലെ ആരാധകരെ അമ്പരപ്പിക്കാറുള്ള താരമാണ് ഹണി റോസ്.
‘ബോയ്ഫ്രണ്ട്’ എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമാ മേഖലയിലേയ്ക്കെത്തിയത്.
ട്രിവാൻഡ്രം ലോഡ്ജ്, കനൽ, അവരുടെ രാവുകൾ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ചങ്ക്സ്, യു ടൂ ബ്രൂട്ടസ്, ഇട്ടിമാണി തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.
മോഹൻലാൽ നായകനായ മോൺസ്റ്റർ എന്ന ചിത്രത്തിലെ ഹണിയുടെ പ്രകടനം ശ്രദ്ധേയമായി.
നന്ദമുരി ബാലകൃഷ്ണയ്ക്ക് ഒപ്പം അഭിനയിച്ച വീരസിംഹ റെഡ്ഡി എന്ന തെലുങ്ക് ചിത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
സമീപകാലത്ത് ഏറ്റവും കൂടുതൽ ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്ത താരങ്ങളിലൊരാണ് ഹണി.