Chia Seeds: ശരീരഭാരം കുറയ്ക്കാൻ ചിയ സീഡുകൾ സഹായിക്കും; ഡയറ്റിൽ ഉൾപ്പെടുത്തേണ്ടത് ഇങ്ങനെ

ചിയ വിത്തുകൾ നിരവധി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നു. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തെല്ലാം ഗുണങ്ങൾ നൽകുമെന്ന് അറിയാം.

  • Jun 27, 2024, 21:19 PM IST
1 /5

ചിയ വിത്തുകൾ പ്രോട്ടീൻ സമ്പുഷ്ടമാണ്. ഇത് ഒരു ആരോഗ്യകരമായ ഭക്ഷണമാണ്.

2 /5

ചിയ വിത്തുകൾ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്ത് വച്ച് രാവിലെ ഈ വെള്ളം കുടിക്കുന്നത് ശരീരത്തെ വിഷമുക്തമാക്കാൻ സഹായിക്കും.

3 /5

ചിയ വിത്ത് കഴിക്കുന്നത് മാത്രം ശരീരഭാരം കുറയ്ക്കാൻ സഹായിക്കില്ല. സമീകൃതാഹാരത്തിൽ ഇത് ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.

4 /5

ചിയ വിത്തുകൾ, പുഡിങ്ങുകളിലും സ്മൂത്തികളിലും ചേർത്ത് കഴിക്കാം. പഞ്ചസാര ഒഴിവാക്കി വേണം ഭക്ഷണക്രമീകരണം നടത്തേണ്ടത്.

5 /5

ചിയ വിത്തുകൾ ഭക്ഷണത്തിൽ ചേർക്കുന്നത് ദഹനം മികച്ചതാക്കാനും മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola