Weight Loss : പെട്ടെന്ന് ശരീര ഭാരം കുറഞ്ഞോ? എന്നാൽ ഈ രോഗലക്ഷണമായിരിക്കാം

ശരരീഭാരം കുറയുന്നത് രണ്ട് തരത്തിൽ സംഭവിക്കാം. ഒന്ന് ശരീരഭാരം അമിതമായെന്ന് തോന്നുകയോ അല്ലാതെ തന്നയോ ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നത് വഴിയും ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നത് വഴിയും ശരീരഭാരം കുറയും. രണ്ടാമതായി ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്താതെയും ഭക്ഷണത്തിൽ കുറവ് വരുത്താതെയും തന്നെ അപ്രതീക്ഷിതമായി ശരീരഭാരം കുറയും.

രണ്ടാമത്തെ രീതിയിൽ ശരീരഭാരം കുറയുന്നത് നല്ല ലക്ഷണമല്ല, കാരണം ഇത് ചില രോഗങ്ങളുടെ ലക്ഷണമാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരത്തിൽ ഭാരം കുറയുന്നത് തലവേദന, ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നീ അവസ്ഥകളിലേക്കും നയിക്കും. അതിനാൽ, പെട്ടെന്ന് ശരീരഭാരം കുറയുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾ ഒരു ഡോക്ടറെ സന്ദർശിച്ച് കൃത്യമായ പരിശോധനകൾ നടത്തി ഇതിന്റെ വ്യക്തമായ കാരണം അറിയേണ്ടതുണ്ട്.

1 /5

സമ്മർദ്ദം: സമ്മർദ്ദമാണ് ഏറ്റവും വലിയ ഘടകം. ഭക്ഷണ നിയന്ത്രണമോ വ്യായാമമോ ഇല്ലാതെ ശരീരഭാരം വളരെ പെട്ടെന്ന് കുറയുകയാണെങ്കിൽ, സമ്മർദ്ദം അതിന് കാരണമാകാം. എന്നാൽ, ഇത്തരത്തിൽ ശരീരഭാരം കുറയുന്നത് ആരോ​ഗ്യപരമായി നല്ല ലക്ഷണമല്ല. സമ്മർദ്ദം ശരീരത്തിന്റെ മൊത്തത്തിലുള്ള തളർച്ചയ്ക്കും ബലഹീനതയ്ക്കും കാരണമാകും.

2 /5

പ്രമേഹം: ജീവിതശൈലീരോ​ഗമായ പ്രമേഹം ഇന്ന് ഭൂരിഭാ​ഗം പേരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. കുട്ടികളും പ്രമേഹരോ​ഗം കൂടി വരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അമിതവണ്ണം പ്രമേഹത്തിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്. എന്നാൽ പെട്ടെന്ന് ശരീരഭാരം കുറയുന്നത് പ്രമേഹത്തിന്റെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ്.  

3 /5

കാൻസർ: ശാസ്ത്രീയ തെളിവുകൾ പ്രകാരം, 10 കിലോഗ്രാമിൽ കൂടുതൽ പെട്ടെന്ന് ശരീരഭാരം കുറയുന്നത് പാൻക്രിയാസ്, ആമാശയം, അന്നനാളം അല്ലെങ്കിൽ ശ്വാസകോശം എന്നിവയിലെ കാൻസറിനെ തുടർന്നാകാം. ശരീരഭാരം കുറയുന്നത് കാൻസറിന്റെ ആദ്യ ലക്ഷണമാണ്.

4 /5

ദഹനക്കേട്: പെട്ടെന്ന് ശരീരഭാരം കുറയാനുള്ള ഏറ്റവും സാധാരണമായ കാരണങ്ങളിലൊന്ന് ദഹനക്കേടാണ്. ഭക്ഷണം ശരിയായി വിഘടിപ്പിക്കുന്നതിൽ ശരീരം പരാജയപ്പെടുകയും കോശങ്ങൾക്ക് പോഷകങ്ങൾ നൽകുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു. ഇത് ശരീരഭാരം കുറയുന്നതിന് കാരണമാകുന്നത് കൂടാതെ, വിട്ടുമാറാത്ത ക്ഷീണം, ഛർദ്ദി, വയറിളക്കം, ഓക്കാനം എന്നിവയിലേക്കും നയിച്ചേക്കും.  

5 /5

വൃക്ക രോഗം: നമ്മുടെ ശരീരത്തിന്റെ ദഹനം, ഉപാപചയം എന്നിവയിൽ വൃക്കകൾ പ്രധാന പങ്ക് വഹിക്കുന്നു. വൃക്കകളുടെ പ്രവർത്തനം കൃത്യമായി നടക്കുന്നില്ലെങ്കിൽ, പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. വൃക്ക രോ​ഗങ്ങളുടെ ആദ്യ ലക്ഷണങ്ങളിൽ ഒന്നാണ് ശരീരഭാരം കുറയുന്നത്.  

You May Like

Sponsored by Taboola