Immunity Booster: ഡയറ്റിൽ ഈ പഴങ്ങൾ ഉൾപ്പെടുത്തൂ.. പ്രതിരോധശേഷി വർധിക്കും

Immunity Booster: സീസൺ മാറുന്നതനുസരിച്ച് പല രോഗങ്ങൾക്കും നമ്മൾ  ഇരയാകാറുണ്ട് അല്ലെ. അത്തരമൊരു സാഹചര്യത്തിൽ പ്രതിരോധശേഷി ശക്തമാക്കുക എന്നതാണ് പ്രധാനം.  അതുകൊണ്ടാണ് ഇന്ന് നമുക്ക് അത്തരം ചില പഴങ്ങളെ കുറിച്ച് അറിയാം അത്  ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിയും.

 

1 /5

Blueberry (ബ്ലൂബെറി): ബ്ലൂബെറിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ഓക്‌സിഡേറ്റീവ് സ്ട്രെസിനെ പ്രതിരോധിക്കും. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. 

2 /5

മാതളം (Pomegranate): പോളിഫെനോളുകളുടെ സമ്പന്നമായ ഉറവിടമാണ് മാതളനാരങ്ങ. അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ കൊണ്ട് നിറഞ്ഞതാണ് മാതളം.  ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

3 /5

പേരക്ക (Guava): വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ള ഒരു ഫ്രൂട്ട് ആണ് പേരക്ക.  കൂടാതെ ഫ്രീ റാഡിക്കൽ നാശത്തിൽ നിന്നും കോശങ്ങളെ സംരക്ഷിക്കുകയും അതുവഴി പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഫ്ലേവനോയ്ഡുകൾ ഇതിൽ  അടങ്ങിയിട്ടുണ്ട്.

4 /5

തണ്ണിമത്തൻ (watermelon): തണ്ണിമത്തനിൽ ഗ്ലൂട്ടത്തയോൺ എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

5 /5

പപ്പായ (Papaya): വിറ്റാമിൻ എ, സി, ഇ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് പപ്പായ.  ഇത് രോഗങ്ങളെ ചെറുക്കുന്ന ആന്റിബോഡികളുടെ ഉത്പാദനം വർദ്ധിപ്പിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)

You May Like

Sponsored by Taboola