Indian 2 Audio Launch: അതി​ഗംഭീരമായി 'ഇന്ത്യൻ 2' ഓഡിയോ ലോഞ്ച്; ചിത്രങ്ങൾ കാണാം

1996ലെ ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമായി എത്തുന്ന ഇന്ത്യൻ 2ന്റെ ഓഡിയോ ലോഞ്ച് നടന്നു. ചെന്നൈ നെഹ്റു സ്റ്റോഡിയത്തിലാണ് ചടങ്ങ് നടന്നത്. 

 

എസ് ഷങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കമല്‍ഹാസൻ വീണ്ടും സേനാപതിയായി എത്തുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.

 

1 /8

ചലച്ചിത്രത്തിന്‍റെ അണിയറപ്രവർത്തകരും തമിഴ് സിനിമ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. 200 കോടിയാണ് ഇന്ത്യൻ 2ന്റെ ബജറ്റ്.  

2 /8

കാജല്‍ അഗര്‍വാളാണ് ചിത്രത്തില്‍ നായിക. സിദ്ധാര്‍ഥ്, എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്.  

3 /8

ഇന്ത്യൻ 2 ജൂലൈ 12ന് റിലീസ് ചെയ്യും.   

4 /8

ഛായാഗ്രഹണം നിർവഹിക്കുന്നത് രവി വര്‍മ്മയാണ്.  

5 /8

ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദറുമാണ്.   

6 /8

ചിത്രത്തിലെ മുഴുവന്‍ ഗാനങ്ങളും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ചിത്രത്തിലെ രണ്ട് ​ഗാനങ്ങൾ നേരത്തെ പുറത്തിറങ്ങിയിരുന്നു.   

7 /8

ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലനാണ് സ്വന്തമാക്കിയിരിക്കുന്നത്.   

8 /8

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമിക്കുന്നത്.   

You May Like

Sponsored by Taboola