ഉറക്കമില്ലായ്മ ഇന്ന് ആളുകൾക്കിടയിൽ ആശങ്ക ഉയർത്തുന്ന അവസ്ഥയാണ്. നമ്മുടെ ജീവിതശൈലി തിരഞ്ഞെടുപ്പുകളാണ് ഇതിന് പിന്നിലെ പ്രധാന കാരണം. സമ്മർദ്ദം, ഉത്കണ്ഠ, രക്തസമ്മർദ്ദ അസന്തുലിതാവസ്ഥ, കുറഞ്ഞ പ്രതിരോധശേഷി, ക്ഷീണം എന്നിവയും മറ്റ് ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്‌നങ്ങളും ഉറക്കമില്ലായ്മയ്ക്ക് കാരണമാണ്.
നല്ല ഉറക്കം ലഭിക്കാത്തത് ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിക്കുകയും നമ്മുടെ കാര്യക്ഷമതയെ മോശമാക്കുകയും ചെയ്യും. ഓരോ മനുഷ്യനും ശരിയായി പ്രവർത്തിക്കാൻ മതിയായ വിശ്രമം ലഭിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
സൂര്യപ്രകാശം വിറ്റാമിൻ ഡിയുടെ സ്വാഭാവിക ഉറവിടമാണ്. രാവിലെ 15-20 മിനിറ്റ് സൂര്യപ്രകാശം ഏൽക്കുന്നത് വിറ്റാമിൻ ഡിയുടെ അപര്യാപ്തത കുറയ്ക്കാൻ സഹായിക്കും.
ഉറങ്ങുന്നതിന് മൂന്ന് മണിക്കൂർ മുമ്പ് അത്താഴം കഴിക്കുന്നതാണ് നല്ലത്. അത്താഴം കഴിഞ്ഞ് ഉടനെ കിടക്കുന്നത് ഉറക്കെ ബാധിക്കും. രാത്രിയിൽ അമിതമായി ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണം.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താൻ ശ്രദ്ധിക്കുക. ജലാംശം കൂടുതലായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുക.
ഉറങ്ങുന്നതിന് മുമ്പ് വാഴപ്പഴം, മത്തങ്ങ വിത്തുകൾ, ബദാം, ചമോമൈൽ ചായ പോലുള്ള ചില ഭക്ഷണ പദാർത്ഥങ്ങൾ കഴിക്കാം. ബദാം, വാൽനട്ട്, പിസ്ത, കശുവണ്ടി തുടങ്ങിയ നട്‌സ് കഴിക്കുന്നതും ആരോഗ്യകരമായ ഉറക്കം ലഭിക്കാൻ സഹായിക്കും.
ശാരീരിക വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. വ്യായാമം ശരീരത്തെ ആരോഗ്യമുള്ളതാക്കുകയും നിങ്ങൾക്ക് നല്ല ഉറക്കം ലഭിക്കുന്നതിന് പേശികളും മാനസിക സമ്മർദ്ദവും ഒഴിവാക്കാൻ സഹായിക്കുകയും ചെയ്യുന്നു.