IPL 2022: പ്രായം വെറും നമ്പർ മാത്രമാണ് ഈ താരങ്ങൾക്ക്..!! ഇന്ത്യൻ പ്രീമിയർ ലീഗിലെ 'വയസൻമാ‌ർ' ഇവരാണ്...

ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിയ്ക്കുന്ന ഐപിഎൽ പോരാട്ടം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. മൈതാനത്ത് തീപാറും മത്സരങ്ങൾക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ടീമുകൾ. അതിവേഗ ക്രിക്കറ്റിന്‍റെ പോരാട്ടവീര്യം മുതിർന്ന താരങ്ങളെപ്പോലും ആവേശം കൊള്ളിക്കുന്നതാണ്.  

IPL 2022: ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തോടെ കാത്തിരിയ്ക്കുന്ന ഐപിഎൽ പോരാട്ടം ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. മൈതാനത്ത് തീപാറും മത്സരങ്ങൾക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ടീമുകൾ. അതിവേഗ ക്രിക്കറ്റിന്‍റെ പോരാട്ടവീര്യം മുതിർന്ന താരങ്ങളെപ്പോലും ആവേശം കൊള്ളിക്കുന്നതാണ്.  

എന്നാല്‍, ഇക്കുറി പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്ന പ്രകടനങ്ങൾ കാഴ്ചവെക്കാൻ കൂടിയാണ് ചില താരങ്ങൾ ഐപിഎല്ലിനായി കച്ചമുറുക്കുന്നത്.  ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ചില താരങ്ങളുടെ പ്രായവും അവരുടെ പ്രകടനവും  ഏവരേയും അതിശയിപ്പിക്കുന്നതാണ്...   ഇന്ത്യൻ പ്രീമിയ‌‌ർ ലീഗിലെ  അത്ഭുതപ്പെടുത്തുന്ന  'വയസ്സൻമാരെ' ഒന്ന് പരിചയപ്പെടാം...

1 /5

2022 ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ 'വയസൻ'മാരുടെ പട്ടികയിൽ ഒന്നാമനാണ് ആരാധകരുടെ പ്രിയപ്പെട്ട താരം MS ധോണി.  സീസണിലെ ഏറ്റവും പ്രായക്കാരനായ ധോണി നാൽപതാം വയസിലാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ നയിക്കാൻ  തയ്യാറെടുക്കുന്നത്.   ഈ സീസണോടുകൂടി താരം വിരമിക്കുമെന്നാണ് സൂചന. 

2 /5

ചെന്നൈ സൂപ്പർ കിംഗ്സിന്‍റെ ഓൾ റൗണ്ടർ പോരാളിയാണ് ഡ്വയ്ൻ ബ്രാവോ.  പ്രായത്തെ വെല്ലുന്ന പ്രകടനം തന്നെയാണ് ഈ വെസ്റ്റ് ഇൻഡീസുകാരന്‍റെ പ്രത്യേകത. പതിനഞ്ചാം ഐപിഎൽ സീസണിനായി ഒരുങ്ങുന്ന ബ്രാവോ ഇതുവരെ 151 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

3 /5

അഫ്ഗാനിസ്ഥാന്‍റെ  ഓൾ റൗണ്ടർ മൊഹമ്മദ് നബി (Mohammad Nabi) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായാണ് കളിക്കുന്നത്. ഐപിഎൽ കരിയറിലെ ആറാം സീസണിനായാണ് മൊഹമ്മദ് നബി തയ്യാറെടുക്കുന്നത്.

4 /5

ഐപിഎല്ലിലെ ഏറ്റവും പുതിയ ടീമായ ഗുജറാത്ത് ടെറ്റാൻസിന് വേണ്ടിയാണ്  വൃദ്ധിമാൻ സാഹ കളിക്കുന്നത്. വിക്കറ്റ് കീപ്പർ- ബാറ്റർ എന്ന റോളിൽ  സാഹയെത്തുമ്പോൾ പ്രായം  37 വയസ്സാണ്.  കഴിഞ്ഞ 14 സീസണുകളിലായി 133 മത്സരങ്ങൾ അദ്ദേഹം ഐപിഎല്ലിൽ  കളിച്ചിട്ടുണ്ട്.  

5 /5

മുൻ സൗത്ത് ആഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലസി  (Faf du Plessis) റോയൽ ചാലഞ്ചേഴ്സ് ബംഗ്ലൂരിന്‍റെ  നായകനായി 2022 സീസണിൽ കളിക്കാനിറങ്ങുമ്പോൾ പ്രായം 37 വയസാണ്. താരലേലത്തിൽ 7 കോടി രൂപയ്ക്കാണ് ഈ 37കാരനെ RCB സ്വന്തമാക്കിയത്.  

You May Like

Sponsored by Taboola