നിരവധി ആരോഗ്യഗുണങ്ങളുള്ള ഔഷധമാണ് അശ്വഗന്ധ. ഇത് വിവിധ രോഗങ്ങളെ ചെറുക്കുന്നതിനും ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
അശ്വഗന്ധ ഇൻസുലിൻ സംവേദനക്ഷമത വർധിപ്പിക്കുന്നു. ഇത് പ്രമേഹത്തെ ചെറുക്കുന്നതിനും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തുന്നതിനും സഹായിക്കുന്നു.
പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിൻ്റെ ഉത്പാദനം വർധിപ്പിച്ച് ഹോർമോണുകളുടെ ആരോഗ്യം സന്തുലിതമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും അശ്വഗന്ധ സഹായിക്കുന്നു. സ്ത്രീകളുടെ കാര്യത്തിൽ, ഇത് ആർത്തവചക്രത്തെ കൃത്യമാക്കുകയും പ്രത്യുത്പാദന ആരോഗ്യം മികച്ചതാക്കുകയും ചെയ്യുന്നു.
ഉത്കണ്ഠ, വിഷാദം എന്നിവയെ ചെറുക്കാൻ അശ്വഗന്ധ മികച്ചതാണ്. ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്നും ഫ്രീ റാഡിക്കലുകൾ മൂലം ശരീരത്തിനുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്നും ഇത് സംരക്ഷണം നൽകുന്നു.
ആൻ്റി ഓക്സിഡൻറുകളുടെ സമ്പന്നമായ ഉറവിടമാണ് അശ്വഗന്ധ. ഇതിന് ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്.
രോഗപ്രതിരോധശേഷി വർധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും അശ്വഗന്ധ മികച്ചതാണ്. ഇത് ഊർജ്ജ നില വർധിപ്പിക്കാനും സഹായിക്കുന്നു.