ജൂൺ എന്ന സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് വൈഷ്ണവി വേണുഗോപാൽ. മൊട്ടച്ചി എന്ന കഥാപാത്രം പ്രേക്ഷകർക്ക് സുപരിചിതയാണ്.
ജൂണിൽ രജീഷ വിജയന്റെ കൂട്ടുകാരിയായിട്ടാണ് വൈഷ്ണവി ഈ ചിത്രത്തിലെത്തുന്നത്.
ഭയാനകം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. 2018ൽ ഇറങ്ങിയ ചിത്രമാണിത്. എന്നാൽ ജൂണിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
സി യു സൂൺ, കേശു ഈ വീടിന്റെ നാഥൻ, ജന ഗണ മന എന്നീ ചിത്രങ്ങളിലും താരം പ്രധാന വേഷങ്ങൾ ചെയ്തു.
മോഡലിംഗ് രംഗത്തും സജീവമാണ് വൈഷ്ണവി.
രാഘവ് നന്ദകുമാർ ആണ് വൈഷ്ണവിയുടെ ഭർത്താവ്.