തെന്നിന്ത്യൻ നടിമാരിൽ വളരെയേറെ ആരാധകരുള്ള താരമാണ് കാജൽ അഗർവാൾ. ഇന്നലെ ജൂൺ 19ന് കാജലിന്റെ 37ാം പിറന്നാൾ ആയിരുന്നു. ഈ ജന്മദിനം താരത്തിന് വളരെ സ്പെഷ്യൽ ആയിരുന്നു. കാരണം തന്റെ മകനൊപ്പമുള്ള ആദ്യത്തെ പിറന്നാളായിരുന്നു ഇത്. മകനൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ടാണ് കാജൽ തന്റെ സന്തോഷം പങ്കിട്ടത്. സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേർ താരത്തിന് ആശംസകൾ അറിയിച്ചു.
കാജൽ മകൻ നീലിനെ കൈകളിൽ എടുത്ത് ചുംബിക്കുന്നതാണ് ചിത്രത്തിലുള്ളത്.
തനിക്ക് പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു കാജൽ.
ഇക്കഴിഞ്ഞ ഏപ്രിൽ 19നാണ് കാജൽ അഗർവാളിനും ഗൗതം കിച്ച്ലുവിനും കുഞ്ഞ് ജനിച്ചത്.
മാതൃദിനത്തിൽ മകനെ നഞ്ചോട് ചേർത്ത് കിടത്തി കൊണ്ടുള്ള ചിത്രം താരം പങ്കുവച്ചിരുന്നു.