രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവും അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവുമാണ് കാർത്യായനിയമ്മ.
ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്.
2017ൽ ഏകദേശം 40,000 ത്തോളം പേർ എഴുതിയ അക്ഷരലക്ഷം പരീക്ഷയിൽ 98 ശതമാനം മാർക്ക് വാങ്ങിയാണ് കാർത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്.
96ാമത്തെ വയസിലാണ് കാർത്യായനിയമ്മ പരീക്ഷയെഴുതി ഒന്നാം റാങ്ക് നേടിയത്.
പിന്നീട് 2018 മാർച്ച് 8 വനിതാ ദിനത്തിൽ ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ കയ്യിൽ നിന്നും നാരി ശക്തി പുരസ്കാരവും നേടി.
101 വയസിലാണ് കാർത്യായനിയമ്മ മരണമടയുന്നത്