പ്രളയ കാലഘട്ടം മുതല്‍ പലവിധ പ്രതിസന്ധികളാല്‍ വീര്‍പ്പുമുട്ടുന്ന കലാസമൂഹത്തോട് സര്‍ക്കാര്‍ പുലര്‍ത്തിവരുന്ന അനുഭാവപൂര്‍വ്വമായ സമീപനത്തിന്റെ ഭാഗമാണ് മഴമിഴിയെന്ന്് ഉദ്ഘാടന സന്ദേശത്തില്‍ മുഖ്യമന്ത്രി
സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിലെ വിവിധ സ്ഥാപനങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഭാരത് ഭവന്‍ ഒരുക്കുന്ന മഴമിഴി മള്‍ട്ടി മീഡിയ മെഗാ സ്ട്രീമിങ്ങിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശത്തോടെയാണ് സ്ട്രീമിങ് ആരംഭിച്ചത്. പ്രളയ കാലഘട്ടം മുതല്‍ പലവിധ പ്രതിസന്ധികളാല്‍ വീര്‍പ്പുമുട്ടുന്ന കലാസമൂഹത്തോട് സര്‍ക്കാര്‍ പുലര്‍ത്തിവരുന്ന അനുഭാവപൂര്‍വ്വമായ സമീപനത്തിന്റെ ഭാഗമാണ് മഴമിഴിയെന്ന്് ഉദ്ഘാടന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് കാലഘട്ടത്തില്‍ അവശതയനുഭവിക്കുന്ന കേരളത്തിലെ കലാകാരന്മാര്‍ക്കുള്ള ഓണ സമ്മാനമായി 65 ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവത്തിനാണ് തുടക്കമാകുന്നതെന്ന് ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ച സാംസ്‌കാരിക വകുപ്പുമന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അടുത്ത അഞ്ചുവര്‍ത്തെ സംസ്ഥാനത്തെ ഏറ്റവും വലിയ കലാ സാംസ്‌കാരിക പ്രവര്‍ത്തനമായി മഴമിഴി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഴമിഴി ഫെസ്റ്റിവല്‍ ഡയറക്ടറും ഭരത് ഭവന്‍ മെമ്പര്‍ സെക്രട്ടറിയുമായ പ്രമോദ് പയ്യന്നൂര്‍ ഉദ്ഘാടന ചടങ്ങില്‍ ആമുഖഭാഷണം നടത്തി. കേരള കലാമണ്ഡലത്തില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച കേളിയോടെയാണ് കലാപ്രകടനങ്ങളുടെ സ്ട്രീമിങ്ങിനു തുടക്കമായത്.
തുടര്‍ന്നു മലപ്പുലയാട്ടം എന്ന ഗോത്ര കലാരൂപം അരങ്ങേറി. വയലി നാടന്‍പാട്ട് സംഘം അവതരിപ്പിച്ച മുള സംഗീതമായിരുന്നു ആദ്യ ദിവസത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.
റഹീനയും സംഘവും അവതരിപ്പിച്ച ഒപ്പന, പാഠകം, മാര്‍ഗ്ഗം കളി, ട്രാന്‍സ്‌ജെന്‍ഡര്‍ കലാകാരിയായ സംഗീത രതീഷിന്റെ നാടോടി നൃത്തം എന്നീ കലാരൂപങ്ങളും ഇന്നലെ ലോക മലയാളികള്‍ക്കായി സ്ട്രീം ചെയ്തു
മധു തൃശ്ശിലേരി അവതരിപ്പിക്കുന്ന ഗദ്ദിക, കലാമണ്ഡലത്തിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വലയിന്‍ ത്രയം, ശരത്തും സംഘവും അവതരിപ്പിക്കുന്ന ഗരുഡന്‍ തൂക്കം, പ്രണവം ശശിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍പാട്ട്, ഡോ. കോയ കാപ്പാടിന്റെയും സംഘത്തിന്റെയും ദഫ്മുട്ട്, അന്ധകലാകാരനും ചലച്ചിത്ര നടനുമായ റിജോയ് അവതരിപ്പിക്കുന്ന മിമിക്രി എന്നിവയാണ് രണ്ടാം ദിവസമായ ഇന്ന് പ്രദര്‍ശിപ്പിച്ചത്