സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. 80 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചിരിക്കുന്നത്.
Kerala Gold Price Today April 10: പുതിയ വര്‍ധനവോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,880 രൂപയായി. ഇന്ന് ഗ്രാമിന് 10 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6,610 രൂപയായി ഉയര്‍ന്നു.
കഴിഞ്ഞ ദിവസം മാത്രം രണ്ട് തവണയായി സ്വര്‍ണ വില പവന് 280 രൂപ വര്‍ധിച്ചിരുന്നു.
മാര്‍ച്ച് 29നാണ് സ്വര്‍ണവില ആദ്യമായി 50,000 കടന്നത്. അന്ന് പവന് 400 രൂപ വർധിച്ച് 50,440 രൂപയായിരുന്നു വില.
പിന്നീട് ഏറിയും കുറഞ്ഞും ചാഞ്ചാട്ടം തുടര്‍ന്ന സ്വര്‍ണ വില ഈ മാസം 3-ാം തീയതി മുതല്‍ വീണ്ടും വര്‍ധനവിന്റെ പാതയിലെത്തി.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം സ്വര്‍ണത്തിന് 2,200 രൂപയാണ് വര്‍ധിച്ചത്.
ആഗോളതലത്തില്‍ സ്വര്‍ണ വിലയിലുണ്ടായ മാറ്റവും സുരക്ഷിത നിക്ഷേപമെന്ന രീതിയില്‍ കൂടുതല്‍ ആളുകള്‍ നിക്ഷേപം നടത്തുന്നതും സ്വർണ വില വര്‍ധനവിന് കാരണമായെന്നാണ് വിലയിരുത്തല്‍.
പിടിവിട്ട് കുതിക്കുന്ന വില വര്‍ധനവ് സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവരില്‍ മാത്രമല്ല, വ്യാപാരികളിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.