Vitamin Deficiency: എപ്പോഴും ക്ഷീണമാണോ? ഈ വിറ്റാമിന്റെ കുറവാകാം

ശരീരത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിനുകളിലൊന്നാണ് വിറ്റാമിന്‍ ബി6. തലച്ചോറിന്‍റെ ആരോഗ്യത്തിനും ശരീരത്തിന് ആവശ്യമായ ഊര്‍ജം ലഭിക്കുന്നതിനും വിറ്റാമിൻ ബി6 കൂടിയേ തീരൂ.

 

വിറ്റാമിന്‍ ബി6ന്‍റെ കുറവ് വന്നാൽ അത് പല ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. വിറ്റാമിൻ ബി6 കുറയുന്നതിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിയാം...

 

1 /6

പെട്ടെന്നാണ് ചിലരിൽ മൂഡ് സ്വിം​ഗ് ഉണ്ടാകുന്നത്. കൂടാതെ വിറ്റാമിന്‍ ബി6 കുറവാണെങ്കിൽ ഒരു വ്യക്തിയിൽ ഉത്കണ്ഠയും വിഷാദവും കാണപ്പെടും.   

2 /6

ബി6 കുറഞ്ഞാൽ അമിതമായ ക്ഷീണവും വിളര്‍ച്ചയുമുണ്ടാകും. രോഗപ്രതിരോധശേഷി കുറയാനുള്ള സാധ്യതയുമുണ്ട്.  

3 /6

ചര്‍മ്മത്തിലെ ചൊറിച്ചില്‍, ചുവന്ന പാടുകള്‍, ഹോര്‍മോണുകളുടെ വ്യതിയാനം, പിഎംഎസ് തുടങ്ങിയവയെല്ലാം ബി6 കുറവിന്റെ ലക്ഷണങ്ങളാണ്.  

4 /6

വിറ്റാമിന്‍ ബി6-ന്‍റെ കുറവുണ്ടെങ്കിൽ ചിലരില്‍ വായ്പ്പുണ്ണ് വരും.    

5 /6

അതുപോലെ ചിലരില്‍ വിശപ്പ് കുറയുകയും ശരീരഭാരം കുറയുകയും ചെയ്യുന്നത്  വിറ്റാമിൻ ബി6 കുറയുന്നതിന്റെ ലക്ഷണമാകാം.   

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുക)  

You May Like

Sponsored by Taboola